ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കം: നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെങ്കില്‍ ബില്‍ പരിഗണിക്കുമെന്ന് ഗവര്‍ണര്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്ലില്‍ പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാന്‍. നിയമസഭയില്‍ ഏത് വിഷയവും ചര്‍ച്ച ചെയ്യുന്നതിന് അവകാശമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബില്ലില്‍ എന്താണുള്ളതെന്ന് അറിയില്ലെന്നും തന്റെ മുന്നിലെത്തുമ്പോഴല്ലേ അഭിപ്രായം പറയേണ്ടതുള്ളൂവെന്നും ഗവര്‍ണര്‍ ചോദിച്ചു. ബില്‍ കൊണ്ടുവരുന്നതില്‍ കേന്ദ്രത്തോട് അഭിപ്രായം തേടേണ്ടതുണ്ട്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബില്ലെങ്കില്‍ പരിഗണിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വിദ്യാഭ്യാസ കാര്യത്തില്‍ സംസ്ഥാനത്തിന് മാത്രമായി തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും അത് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. (governor arif muhammed khan on bill to change him from the chancellor position )
കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സറായുള്ള മല്ലികാ സാരബായിയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. കലാരംഗത്ത് പാരമ്പര്യമുള്ളയാളാണ് മല്ലികാ സാരാബായി. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവരെ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Read Also: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നതില്‍ പ്രതിപക്ഷം എതിരല്ലെന്ന് വി.ഡി.സതീശന്‍
ഗവര്‍ണറുടെ തുടര്‍ച്ചയായ യാത്രകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്കും ആരിഫ് മുഹമ്മദ് ഖാന്‍ മറുപടി പറഞ്ഞു. ആളുകള്‍ ക്ഷണിക്കുന്ന സ്ഥലങ്ങളില്‍ പോകാറുണ്ട്. ഇനിയും പോകും. ആവശ്യമെങ്കില്‍ തന്റെ യാത്രയുടെ മുഴുവന്‍ വിവരങ്ങളും നല്‍കും. സ്വന്തം കടമ നിര്‍വഹിക്കുന്നത് നിര്‍ത്തണോ എന്ന ചോദിച്ച ഗവര്‍ണര്‍ ജനങ്ങളെ ബോധവത്ക്കരിക്കുന്നത് പൊതുരംഗത്തുള്ളവരുടെ കടമയാണെന്നും കൂട്ടിച്ചേര്‍ത്തു.
Story Highlights: governor arif muhammed khan on bill to change him from the chancellor position
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here