Advertisement

റിപ്പോ നിരക്ക് 6.25% ആയി; വായ്പ പലിശ നിരക്ക് ഉയരും

December 7, 2022
Google News 2 minutes Read
how repo rate affect home car loan emi

റിപ്പോ നിരക്ക് ഉയർത്തി ആർബിഐ. റിപ്പോ നിരക്ക് 35 ബെയ്‌സ് പോയിന്റ് ഉയർന്നതോടെ 6.25% ൽ എത്തി. 2018 ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് റിപ്പോ നിരക്ക് ഇത്രയധികം ഉയരുന്നത്. ഇതോടെ കാർ, ഭവന വായ്പാ നിരക്കുകളും ഉയരുമെന്നാണ് റിപ്പോർട്ട്. ( how repo rate affect home car loan emi )

ഈ സാമ്പത്തിക വർഷം ഇത് അഞ്ചാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തുന്നത്. മുൻപ് മെയിൽ ആർബിഐ റിപ്പോ നിരക്ക് 40 ബപിഎസ് ഉയർത്തിയിരുന്നു. പിന്നീട് ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 50 ബെയ്‌സ് പോയിന്റ് വീതവും ഉയർത്തിയിരുന്നു.

Read Also: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു; പുതിയ നിരക്കുകള്‍ അറിയാം

എങ്ങനെയാണ് റിപ്പോ നിരക്ക് പലിശയെ ബാധിക്കുന്നത് ?

നാം പണം കടമെടുക്കുമ്പോൾ പണം തന്ന വ്യക്തിക്ക് നൽകുന്ന പലിശ നിരക്കിന് സമാനമാണ് റിപ്പോ നിരക്ക്. ഇവിടെ പണം വായ്പയെടുക്കുന്ന ബാങ്കുകൾ ആർബിഐക്ക് പലിശ നൽകണം. ഈ പലിശ നിരക്കാണ് റിപ്പോ റേറ്റ്.

ആർബിഐ റിപ്പോ നിരക്ക് താഴ്ത്തുമ്പോൾ ബാങ്കുകൾ ഉപഭോക്താക്കൾക്കും സമാന അനുകൂല്യം നൽകും. അതുപോലെ തന്നെ റിപ്പോ നിരക്ക് ഉയരുമ്പോഴും ഉപഭോക്താക്കളുടെ പലിശ നിരക്കിൽ മാറ്റം വരും.

Story Highlights: how repo rate affect home car loan emi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here