പി.എൻ.ബി. തട്ടിപ്പ് കേസ്; കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം തിരികെ നൽകാനുളള നടപടിക്രമം പുരോഗമിക്കുന്നുവെന്ന് ബാങ്ക്

പി.എൻ.ബി. തട്ടിപ്പ് കേസിൽ കോഴിക്കോട് കോർപ്പറേഷന് നഷ്ടമായ പണം തിരികെ നൽകാനുളള നടപടിക്രമം പുരോഗമിക്കുന്നുവെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്. ( kozhikode pnb scam case )
ഇരുപത്തിനാല് മണിക്കൂറിനകം പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് കോർപ്പറേഷൻ ഇന്നലെ കത്ത് നൽകിയിരുന്നു. ബാങ്ക് ഇടപാടുകളുടെ രേഖയും ആവശ്യപ്പെട്ടിടുണ്ട്. ഇന്നലെ എൽഡിഎഫിന്റെ നേതൃത്തിൽ മൂന്നിടങ്ങളിൽ പി.എൻ.ബിക്ക് മുൻപിൽ ധർണ്ണ നടത്തിയിരുന്നു.
അതേസമയം, പ്രതിയായ മുൻ മാനേജർ എം.പി.റിജിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ജില്ലാ കോടതി നാളെ വിധി പറയും. ആകെ പന്ത്രണ്ട് കോടി അറുപത്തിയെട്ട് ലക്ഷം രൂപയാണ് റിജിൽ തട്ടിയെടുത്തത്.
Story Highlights: kozhikode pnb scam case
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!