ഗോത്ര മേഖലയിലേക്ക് കടന്നുകയറി കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തി എഎപി; ഗുജറാത്തില്‍ കോണ്‍ഗ്രസ് പതനത്തിലേക്ക്

വലിയ പതനത്തിലേക്ക് ഗുജറാത്തില്‍ കോണ്‍ഗ്രസ് കൂപ്പുകുത്തുമ്പോള്‍ ചോര്‍ന്ന വോട്ടുകളിലേറെയും പോയത് ആം ആദ്മി പാര്‍ട്ടിയിലേക്കാണ്. സംസ്ഥാനത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലെ ഗോത്ര മേഖലയിലേക്ക് ഉള്‍പ്പെടെ കടന്നുകയറി ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പെട്ടിയിലാക്കി. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ മൂന്ന് സീറ്റുകളിലും ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. (AAP storms into Gujarat’s tribal belt)
കോണ്‍ഗ്രസിനേയും മുന്‍ സഖ്യകക്ഷി ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയേയും ഗോത്രമേഖല കൈയൊഴിഞ്ഞെന്നാണ് പുറത്തുവരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 2017ല്‍ 27 സീറ്റുകളില്‍ 15 സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചെങ്കില്‍ ഇത്തവണ ട്രൈബല്‍ ബെല്‍റ്റില്‍ രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നത്.
നിലവില്‍ ഗുജറാത്തിലെ 152 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്. 2020 ലെ 127 സീറ്റ് നേട്ടം മറികടന്നുകൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് കോട്ടയായ വടക്കന്‍ ഗുജറാത്ത് പിടിച്ചെടുത്തിരിക്കുകയാണ് ബിജെപി. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ബിജെപി ആധിപത്യമാണ്. ഒറ്റ ഘട്ടത്തിലും കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആപ്പായത് ആംആദ്മി പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയത് എഎപിയാണ്. ഇതുവരെ 11.9 ശതമാനം വോട്ടാണ് എഎപി നേടിയത്.
Story Highlights: AAP storms into Gujarat’s tribal belt
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!