Advertisement

കെ.ടി.യു താൽക്കാലിക വി.സി നിയമനം; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി

December 8, 2022
Google News 2 minutes Read
Appointment of KTU VC Government High Court

കെ.ടി.യു താൽകാലിക വിസിയായി സിസ തോമസിനെ തുടരാനനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഡോ.സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെ സർക്കാർ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് വിധി റദ്ദാക്കണമെന്നാണ് അപ്പീലിൽ സർക്കാരിന്റെ ആവശ്യം. ( Appointment of KTU VC Government in High Court ).

Read Also: കെ.ടി.യു വിസിയായി സിസ തോമസ് ചുമതലയേറ്റു; പ്രതിഷേധവുമായി ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍

താത്ക്കാലിക വി.സി സിസ തോമസിന് തുടരാമെന്നും സ്ഥിരം വി.സിയെ വേഗം നിയമിക്കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്. ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ആശ്വാസകരമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.

സിസ തോമസിന്റെ നിയമനം കുറഞ്ഞ കാലത്തേക്കുള്ളതായതിനാൽ അവർക്ക് സ്ഥാനത്ത് തുടരാമെന്നായിരുന്നു ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സിസ തോമസിന്റെ യോഗ്യതയിൽ തർക്കമില്ലെന്നും അവർക്ക് സീനിയോരിറ്റി ഉണ്ടോ എന്നു മാത്രമാണ് ഇനി പരിശോധിക്കേണ്ടതും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. യു.ജി.സി മാനദണ്ഡപ്രകാരം സിസ തോമസിന്റെ യോഗ്യത വ്യക്തമായതാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

Story Highlights: Appointment of KTU VC Government in High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here