Advertisement

ഗുജറാത്തിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

December 8, 2022
Google News 2 minutes Read

ഗുജറാത്തിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ഗുജറാത്തിൽ തുടർച്ചയായി ഏഴാം തവണയും ബിജെപി അധികാരത്തിലേക്ക് എത്തുകയാണ്. 158 സീറ്റുകളിൽ ബിജെപി മുന്നിലാണ്. 16 സീറ്റിൽ മാത്രമാണ് കോൺഗ്രസിന് ലീഡുള്ളത്.

2020 ലെ 127 സീറ്റ് നേട്ടം മറികടന്നുകൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. കോണ്‍ഗ്രസ് കോട്ടയായ വടക്കന്‍ ഗുജറാത്ത് പിടിച്ചെടുത്തിരിക്കുകയാണ് ബിജെപി. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിലെല്ലാം ബിജെപി ആധിപത്യമാണ്. ഒറ്റ ഘട്ടത്തിലും കോണ്‍ഗ്രസിന് മേല്‍ക്കൈ നേടാന്‍ സാധിച്ചിട്ടില്ല.

Read Also: ഗുജറാത്തിൽ ബിജെപി ഒരിക്കലും ജയിച്ചിട്ടില്ലാത്ത സീറ്റുകൾ; ഇവിടെ സമവാക്യങ്ങൾ മാറുന്നതെങ്ങനെ ?

അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസിന് ആപ്പായത് ആംആദ്മി പാര്‍ട്ടിയാണ്. കോണ്‍ഗ്രസ് വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തിയത് എഎപിയാണ്. ഇതുവരെ 11.9 ശതമാനം വോട്ടാണ് എഎപി നേടിയത്. അഹമ്മദാബാദിലെ ബിജെപി പാർട്ടി ആസ്ഥാനത്ത് വിജയാഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. നൃത്തം ചെയ്തും, പടക്കം പൊടിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾ പുരോഗമിക്കുന്നത്.

Story Highlights: BJP Historic Win In Gujarat, Oath Ceremony On Monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here