നാല് വിമതരുടെ തീരുമാനം നിര്‍ണായകമാകും; ഹിമാചല്‍ ഫോട്ടോഫിനിഷിലേക്ക്

ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നതില്‍ നാല് സ്വതന്ത്രര്‍ അതീവ നിര്‍ണായകമാകും. ബിജെപി 33 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളിലുമാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. ബിജെപിയുടെ മൂന്ന് വിമതരായ ഹിതേശ്വര്‍ സിംഗ്, കെ എല്‍ ഠാക്കൂര്‍, ഹോഷിയാര്‍ സിംഗ് എന്നിവരുടേയും കോണ്‍ഗ്രസ് വിമതന്‍ ആശിഷ് കുമാര്‍ എന്നിവരുടേയും വോട്ടുകള്‍ നിര്‍ണായകമാകും. (Independents in Himachal may foil victory for any one party)
വിധി അനുകൂലമായില്ലെങ്കില്‍ പല സംസ്ഥാനങ്ങളിലും പയറ്റിയ ഓപ്പറേഷന്‍ ലോട്ടസ് ബിജെപി പുറത്തെടുക്കുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. ഈ സാഹചര്യത്തില്‍ ഒരു പ്ലാന്‍ ബി കോണ്‍ഗ്രസ് തയാറാക്കിയെന്നാണ് സൂചന.
ഹിമാചല്‍ പ്രദേശില്‍ കരുതലോടെ നീങ്ങാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫലം കോണ്‍ഗ്രസിന് അനുകൂലമെങ്കില്‍ എംഎല്‍എമാരെ സംസ്ഥാനത്തുനിന്ന് മാറ്റും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് എംഎല്‍എമാരെ മാറ്റാനാണ് നീക്കം നടക്കുന്നത്. വിജയിക്കുന്ന എംഎല്‍എമാര്‍ ഉടനടി ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ സിംഗ് ഹൂഡയുമായി ബന്ധപ്പെടണം. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനേയും ജയിച്ച എംഎല്‍എമാരെ സംരക്ഷിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ചുമതലപ്പെടുത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നുണ്ട്.
Story Highlights: Independents in Himachal may foil victory for any one party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here