ആവിക്കൽ തോട് മലിന ജല സംസ്കരണ പ്ലാൻ്റ്; നിർദ്ദിഷ്ട സ്ഥലത്ത് പ്ലാൻ്റ് നിർമ്മിക്കരുതെന്ന് കോടതി

കോഴിക്കോട് ആവിക്കൽ തോട് മലിന ജല സംസ്കരണ പ്ലാൻ്റ് നിർദ്ദിഷ്ട സ്ഥലത്ത് നിർമ്മിക്കരുതെന്ന് കോടതി. മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. പദ്ധതി പ്രദേശം തോടിൻ്റെ ഭാഗമാണെന്ന വാദം ശരിവച്ചാണ് കോടതി തീരുമാനം. പ്രദേശവാസിയായ സക്കീർ ഹുസൈന്റെ ഹർജിയിലാണ് നിർമ്മാണം നിർത്തിവയ്ക്കാനുള്ള ഉത്തരവ്. പ്രദേശവാസികളുടെ പ്രതിഷേധത്തിനിടയിലും നടന്നുവന്നിരുന്ന ആവിക്കൽ തോട്ടിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണം തൽക്കാലത്തേക്ക് നിർത്തിവയ്ക്കാനാണ് കോഴിക്കോട് മുൻസിഫ് കോടതിയുടെ ഉത്തരവ്. പ്ലാന്റ് നിർമ്മിക്കുന്നത് തോട് നികത്തിയെടുത്ത സ്ഥലത്താണെന്നായിരുന്നു ഹർജിയിൽ സക്കീർ ഹുസൈൻ വാദിച്ചത്.
Story Highlights: Kozhikode Treatment Plant; Court not to construct plant at specified location
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!