ഹിമാചലിലും അടിതെറ്റി സിപിഐഎം; തിയോഗ് മണ്ഡലത്തില്‍ രാകേഷ് സിന്‍ഹയ്ക്ക് തോല്‍വി

ഹിമാചല്‍ പ്രദേശില്‍ സിപിഐഎമ്മിനുണ്ടായിരുന്നു ഏക സീറ്റും നഷ്ടമായി. തിയോഗ് മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ഥി രാകേഷ് സിന്‍ഹ 5000ലധികം വോട്ടുകള്‍ക്ക് തോറ്റു. ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരം 18,709 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ കുല്‍ദീപ് സിങ് റാത്തോര്‍ വിജയിച്ചു ( RAKESH SINGHA lost in Theog constituency ).
സിപിഐഎമ്മിന്റെ ശക്തികേന്ദ്രമായി മാറിയ തിയോഗില്‍ വിജയപ്രതീക്ഷയിലായിരുന്നു ഇടതു നേതാക്കളെല്ലാം. എന്നാല്‍ ആ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് സിപിഐഎം സ്ഥാനാര്‍ത്ഥി ദയനീയമായി നാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെടുകയായിരുന്നു. ഇത്തവണ മണ്ഡലത്തില്‍ ത്രികോണ മത്സരമായിരുന്നില്ല. മറിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇന്ദു വര്‍മ കൂടി തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വന്നതോടെ നാലു പേര്‍ തമ്മിലായി മത്സരം. ബിജെപിയുടെ അജയ് ശ്യാം 13,809 വോട്ടുകളോടെ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ഇന്ദു വര്‍മ 13,635 വോട്ടുകള്‍ നേടിയപ്പോള്‍ 12,003 വോട്ടുകളുമായി രാകേഷ് സിന്‍ഹ നാലാം സ്ഥാനത്തേക്ക് എത്തപ്പെട്ടു.
2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 24,791 വോട്ടുകള്‍ സ്വന്തമാക്കിയാണ് രാകേഷ് സിന്‍ഹ വിജയിച്ചത്. തൊട്ടുപിന്നാലെ 22,808 വോട്ടുകളുമായി ബിജെപിയുടെ രാകേഷ് വര്‍മയുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ദീപക് രാഹോറിന് 9,101 വോട്ടുകള്‍ മാത്രമാണ് അന്ന് നേടാന്‍ സാധിച്ചത്. ഈ ഫലം ആവര്‍ത്തിക്കുമെന്ന കണക്കുകൂട്ടല്‍ സിപിഐഎം ക്യാമ്പിനുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ തെറ്റുന്ന സ്ഥിതിയാണുണ്ടായത്.
പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു തിയോഗ്. 2017ല്‍ കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങള്‍ വലിയ വോട്ടുചോര്‍ച്ച ഇടയാക്കി. കോണ്‍ഗ്രസില്‍ നിന്ന് അകന്ന വോട്ടുകള്‍ സിപിഐഎമ്മിലേക്ക് എത്തുകയായിരുന്നുവെന്ന വിലയിരുത്തല്‍ അന്ന് മുതല്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉന്നയിച്ചിരുന്നു. അത് ശരിവെക്കുന്ന ഫലം തന്നെയാണ് തിയോഗില്‍ ഉണ്ടായിരിക്കുന്നത്.
Story Highlights: RAKESH SINGHA lost in Theog constituency
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here