Advertisement

സ്വിഗിയും കൂട്ട പിരിച്ചുവിടലിന് ഒരുങ്ങുന്നു

December 8, 2022
Google News 1 minute Read

ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗി ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 250 ജീവനക്കാരെ വരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി പറയുന്നത്. ഇത് മൊത്തം തൊഴിലാളികളുടെ 3 മുതൽ 5 ശതമാനം വരെയാണ്. വിതരണ ശൃംഖല, ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ എന്നിവയിൽ നിന്നുള്ള ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുക.

എന്നാൽ നിലവിൽ സ്വിഗ്ഗിയിൽ പിരിച്ചിവിടലൊന്നും നടന്നിട്ടില്ല എങ്കിലും സമീപഭാവിയിൽ അത്തരമൊരു സാധ്യത തള്ളിക്കളയുന്നില്ലെന്നും സ്വിഗ്ഗി പറഞ്ഞു. ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് എന്നും കമ്പനി മേലുദ്യോഗസ്ഥർ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

സ്വിഗ്ഗിയുടെ ഗ്രോസറി ഡെലിവറി സേവനമായ ഇൻസ്റ്റാമാർട്ടിൽ നിന്ന് കമ്പനി ജീവനക്കാരെ മറ്റ് പ്രവർത്തനങ്ങളിലേക്ക് മാറ്റുകയാണ്. കോവിഡിന് ശേഷം ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്ക് കനത്ത നഷ്ടം നേരിടുന്നതിനാൽ ജീവനക്കാരെ കുറച്ചു കമ്പനിയുടെ കാര്യക്ഷമത കൂട്ടാനാണ് കമ്പനികൾ ശ്രമിക്കുന്നത്.

Story Highlights: Swiggy Terminating Its Employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here