Advertisement

‘ഉപയോഗശൂന്യമായി കിടന്നിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിച്ചു’; ഫുട്‍ബോൾ ആവേശം നാട്ടുനന്മയാക്കി അർജന്റീന ആരാധകർ

December 9, 2022
Google News 2 minutes Read

ഫുട്‍ബോൾ ആവേശം നാട്ടുനന്മയാക്കി പട്ടാമ്പി ഞാങ്ങാട്ടിരിയിലെ അർജന്റീന ആരാധകർ. നാട്ടിലെ ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിച്ചാണ് യുവാക്കൾ ഇഷ്ട ടീമിനോടുള്ള ആരാധന പ്രകടമാക്കിയത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഞാങ്ങാട്ടിരിയിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് മേക്കാടൻസ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ അർജന്റീന ആരാധകർ നവീകരിച്ചത്.(argentina fans renovate bus stand in pattambi)

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

വൃത്തിയാക്കി ഛായം പൂശിയതിനൊപ്പം ടിയാഗോ മറഡോണയുടെയും ലയണൽ മെസിയുടെയും വ്യത്യസ്ഥ ചിത്രങ്ങളും വാക്യങ്ങളും ചുമരിൽ വരച്ചിട്ടുണ്ട്. നാടുനീളെ ഇഷ്ട താരങ്ങളുടെ കട്ട് ഔട്ടുകളും ഫ്ളക്സുകളും സ്ഥാപിക്കുന്നതിലൂടെ കളിയാവേശം ആഘോഷമാക്കുന്ന വേളയിൽ, നാടിന് ഉപകരിക്കുന്ന എന്തെങ്കിലും ചെയ്യാമെന്ന ചിന്തയിൽ നിന്നാണ് ഈ പദ്ധതി രൂപം കൊണ്ടതെന്ന് അർജന്റീന ഫാൻസ്‌ ഭാരവാഹി ഷഹബാസ് പറഞ്ഞു.

ഞാങ്ങാട്ടിരി, മലപ്പുറം സ്വദേശികളായ ഷാജി, സുന്ദരൻ എന്നിവരാണ് ചിത്രങ്ങൾ വരച്ചത്. സാമ്പത്തികമായി സഹായിക്കാൻ പ്രവാസികളും ഉണ്ടായിരുന്നു. സാങ്കേതിക അനുമതികൾ വേഗത്തിലാക്കാൻ വാർഡ് മെമ്പറും കൂടെ നിന്നതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നവീകരണം വേഗത്തിലായി.

Story Highlights: argentina fans renovate bus stand in pattambi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here