Advertisement

ജമ്മുകശ്മീർ ഹൗസ്‌ബോട്ടുകളുടെ ഉത്സവം ദാൽ തടാകത്തിൽ

December 9, 2022
Google News 2 minutes Read

ജമ്മുകശ്മീരിൽ ശൈത്യകാല വിനോദസഞ്ചാരത്തിന് മിഴിവേകി ദാൽ തടാകം. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഹൗസ്‌ബോട്ടുകളുടെ ഉത്സവം നടന്നത്. ശ്രീനഗർ ജില്ലാ ഭരണകൂടവും വിനോദ സഞ്ചാരവകുപ്പും സംയുക്തമായാണ് തയ്യാറെടുപ്പുകൾ നടത്തിയത്.(jammu kashmir dal lake fest)

ഹൗസ് ബോട്ടുകളേയും തടാകത്തിൽ ചുറ്റിസഞ്ചരിക്കാവുന്ന ചെറുബോട്ടുകളേയും വധുവിനെപ്പോലെ അണിയിച്ചൊരുക്കുന്ന ചടങ്ങാണ് ജമ്മുകശ്മീരിലെ ശൈത്യകാല ഉത്സവം. ഡിസംബർ 7, 8 തീയതികളിലായാണ് ചടങ്ങ് നടന്നത്.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

ഹൗസ്‌ബോട്ട് ഫെസ്റ്റിവൽ എന്ന പേരിൽ തന്നെയാണ് ശൈത്യകാല വിനോദ സഞ്ചാര ആഘോഷം ആരംഭിച്ചിരിക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയായതിനാൽ ഡിസംബർ മാസത്തിൽ വിനോദസഞ്ചാരികൾ കുറയുന്നത് പരിഹരിക്കാനാണ് ഹൗസ്‌ബോട്ട് ഫെസ്റ്റിവൽ എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചതെന്ന് വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ ഹസീബ് പീർ അറിയിച്ചു.

Story Highlights: jammu kashmir dal lake fest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here