ഗോള്‍ വേട്ടയില്‍ ഇതിഹാസ താരം പെലെയ്ക്കൊപ്പമെത്തി നെയ്മര്‍

ഖത്തര്‍ ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ നിര്‍ണായക ഗോള്‍ നേടിയ നെയ്മറിന്റെ നേട്ടം ഇതിഹാസ താരം പെലെയ്ക്കൊപ്പം. 92 മത്സരങ്ങളില്‍ നിന്ന് പെലെ 77 ഗോള്‍ നേടിയപ്പോള്‍ 124 മത്സരങ്ങളില്‍ നിന്നാണ് നെയ്മര്‍ 77 ഗോളുകളെന്ന നേട്ടം സ്വന്തമാക്കിയത്.
പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം.
ഫിഫ ലോകകപ്പില്‍ കരുത്തരായ ബ്രസീലിനെ അട്ടിമറിച്ചാണ് ക്രൊയേഷ്യ സെമിയില്‍ കടക്കുന്നത്. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യ (4 -2) ബ്രസീലിനെ വീഴ്ത്തിയത്. നിശ്ചിത സമയം ഗോള്‍രഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിയുകയും ചെയ്തതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
Story Highlights: Neymar equals Pele’s brazil goal tally
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!