Advertisement

51-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ കളത്തിൽ; പറങ്കിപ്പട തിരിച്ചുവരുമോ?

December 10, 2022
Google News 2 minutes Read

51-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിൽ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ കളിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് പകരം സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി ഹാട്രിക് തികച്ച ഗോണ്‍സാലോ റാമോസാണ് സെന്‍ട്രല്‍ സ്ട്രൈക്കര്‍ ആയി ഇറങ്ങിയത്. ബ്രൂണോ ഫെര്‍ണാണ്ടസും യോ ഫെലിക്‌സുമാണ് മറ്റ് രണ്ട് മുന്നേറ്റക്കാര്‍. സ്വിസ് ടീമിനെ നേരിട്ട ഇലവനില്‍ നിന്ന് ഒരു മാറ്റം മാത്രമാണ് പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്‍റോസ് വരുത്തിയത്. വില്യം കാര്‍വാലിയോയ്ക്ക് പകരം മധ്യനിരയില്‍ റൂബന്‍ നെവസ് ടീമിലെത്തിയിരുന്നു.

പോർച്ചുഗലിനെതിരായ ക്വാർട്ടർ പോരാട്ടത്തിൽ ലീഡെടുത്തിരിക്കുകയാണ് മൊറോക്കോ. പന്തടക്കത്തിലും പാസിങ്ങിലും പോർച്ചുഗൽ ആധിപത്യം പുലർത്തിയ ആദ്യപകുതിയിൽ 42–ാം മിനിറ്റിൽ യൂസഫ് എൻ നെസിറിയാണ് മൊറോക്കോയ്ക്ക് ലീഡ് സമ്മാനിച്ചത്. യഹിയ എൽ ഇദ്രിസിയുടെ പാസിൽ നിന്നായിരുന്നു നെസിറിയുടെ തകർപ്പൻ ഹെഡർ ഗോൾ. ഇതിനു തൊട്ടുപിന്നാലെ വലതുവിങ്ങിൽനിന്ന് ബ്രൂണോ ഫെർണാണ്ടസ് തൊടുത്ത തകർപ്പൻ ഷോട്ട് മൊറോക്കോ ഗോൾകീപ്പർ യാസിൻ ബോനുവിനെ മറികടന്നെങ്കിലും ക്രോസ് ബാറിൽത്തട്ടി തെറിച്ചത് പോർച്ചുഗലിന് നിരാശയായി.

Read Also: റൊണാള്‍ഡോ വീണ്ടും ബഞ്ചില്‍; ഇത്തവണയും ആദ്യ ഇലവനിൽ ഇല്ല

ആദ്യപകുതിയിൽ മികച്ച അവസരങ്ങളിലേറെയും ലഭിച്ചതു മൊറോക്കോയ്‌ക്കാണ്. അവസരങ്ങളിലേറെയും പാഴാക്കിയത് ഗോൾ നേടിയ യൂസഫ് എൻ നെസിറി തന്നെ. ഏഴാം മിനിറ്റിൽത്തന്നെ ഹക്കിം സിയെച്ചിന്റെ കോർണർ കിക്കിന് തലവച്ച് ഗോൾ നേടാൻ ലഭിച്ച അവസരം എൻ നെസിറി പാഴാക്കി. പിന്നീട് 26–ാം മിനിറ്റിൽ സിയെച്ചിന്റെ തന്നെ ഫ്രീകിക്കിന് തലവയ്ക്കാൻ ലഭിച്ച സുവർണാവസരവും ക്രോസ് ബാറിനു മുകളിലൂടെയാണ് നെസിറി പായിച്ചത്.

Story Highlights: Cristiano Ronaldo comes on, MAR 1-0 POR in 2nd half

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here