‘നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്’, ഒത്തൊരുമിച്ച് പോരാടി വിജയിക്കാം: മെസി

നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്’, ഒത്തൊരുമിച്ച് പോരാടി വരും മത്സരങ്ങൾ വിജയിക്കാമെന്ന് അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. ഖത്തർ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി സെമി ഫൈനലിൽ ഇടം നേടിയ ശേഷമായിരുന്നു മെസിയുടെ പ്രതികരണം. (lionel messi about argentina’s victory)
തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മെസിയുടെ പ്രതികരണം. മുഴുവൻ ടീമിന്റെയും പോരാട്ടം ഏറെ ശ്രദ്ധേയമാണ്, ഒരിക്കൽ കൂടി ഒരുമിച്ച്, കളിക്കളത്തിൽ എങ്ങനെ കഷ്ടപ്പെടണമെന്ന് അറിയാം. നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘മുഴുവൻ ടീമും എങ്ങനെ പോരാടി എന്നത് ശ്രദ്ധേയമാണ്, ഒരിക്കൽ കൂടി ഒരുമിച്ച്, കളിക്കളത്തിൽ എങ്ങനെ കഷ്ടപ്പെടണമെന്ന് നമുക്ക് അറിയാം. നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച നാലിൽ ഒരാളാണ്, നമുക്ക് വരും മത്സരത്തിലേക്ക് ഒരുമിച്ച് പോകാം’ !!!!!!- ലയണൽ മെസി ഫേസ്ബുക്കിൽ കുറിച്ചു
മത്സരശേഷം മെസിയും മാർട്ടിനെസും റഫറിക്കെതിരെ ആഞ്ഞടിച്ചു. ഇതുപോലുളള റഫറിമാരെ പ്രധാന മത്സരത്തിന് ഫിഫ നിയോഗിക്കരുതെന്ന് മെസി തുറന്നടിച്ചു. ഫിഫയുടെ നടപടി വരുമെന്നതിനാൽ കൂടുതൽ പറയുന്നില്ലെന്നും അർജന്റീന നായകൻ പറഞ്ഞു.
മത്സരം അധികസമയത്തും 2-2 സമനിലയിൽ ആയതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിക്കേണ്ടി വന്നത്. 4-3ന്റെ വിജയമാണ് മെസിയും സംഘവും സ്വന്തമാക്കിയത്. രണ്ട് തകർപ്പൻ സേവുകളുമായി അർജന്റീന ഗോളി എമി മാർട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. നേരത്തെ മെസി, നിഹ്വെൽ മൊളീന എന്നിവരുടെ ഗോളുകളിലാണ് അർജന്റീന മുന്നിലെത്തുന്നത്.
Story Highlights: lionel messi about argentina’s victory
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here