Advertisement

കൊല്ലത്ത് പൊലീസിനെ ആക്രമിച്ച ശേഷം ജീപ്പ് തകര്‍ത്ത പ്രതി അറസ്റ്റില്‍

December 10, 2022
Google News 2 minutes Read

കൊല്ലം പുനലൂരില്‍ പൊലീസിനെ ആക്രമിച്ച് പൊലീസ് ജീപ്പ് തകര്‍ത്ത പ്രതി അറസ്റ്റില്‍. പുനലൂര്‍ കാര്യറ സ്വദേശിയായ നിസാറുദ്ദീന്‍ ആണ് അറസ്റ്റിലായത്. കടയുടമയെ വധിക്കാന്‍ ശ്രമിച്ചതിനും, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും, പൊലീസ് ജീപ്പ് തകര്‍ത്തതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കാപ്പാ നിയമപ്രകാരം ഇയാള്‍ ഏറെക്കാലം ജയിലിലായിരുന്നു. (man who attacked police arrested in kollam)

ആറുമാസം മുന്‍പാണ് കാപ്പാ നിയമപ്രകാരമുള്ള തടവ് കഴിഞ്ഞ് നിസാറുദ്ദീന്‍ പുറത്തിറങ്ങിയത്. ഇയാള്‍ക്കെതിരെ കഴിഞ്ഞദിവസം പൊലീസില്‍ പരാതി ലഭിച്ചു. കഴിഞ്ഞദിവസം കാര്യറ ജംഗ്ഷനില്‍ വച്ച് പരാതി നല്‍കിയയാളെ ഇയാള്‍ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇത് നാട്ടുകാര്‍ തടഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് നേരെയായി അക്രമം. കടകളില്‍ കയറി അക്രമം നടത്തുകയും പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഇയാള്‍ അവരെയും കയ്യേറ്റം ചെയ്തു. പിന്നാലെ പൊലീസ് ജീപ്പിന്റെ ചില്ല് തല്ലിത്തകര്‍ക്കുകയും ചെയ്തു. പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസ് സംഘമെത്തെയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

കടയുടമയെ വധിക്കാന്‍ ശ്രമിച്ചതിനും, പൊലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചതിനും, പൊലീസ് ജീപ്പ് തകര്‍ത്തതിനും കേസെടുത്തു. ഇയാള്‍ക്കെതിരെ പുനലൂര്‍, കുന്നിക്കോട് പൊലീസ് സ്റ്റേഷനുകളിലായി ഇരുപത്തിയഞ്ചിലധികം കേസുകള്‍ ഉണ്ട്. ജയിലില്‍ നിന്ന് ഇറങ്ങിയശേഷം നിസാറുദ്ദീന്‍ ഗുണ്ടാ പിരിവ് നടത്തിയിരുന്നതായി പരാതിയുണ്ട്. വീണ്ടും പ്രതിക്കെതിരെ കാപ്പാ ചുമത്തുമെന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Story Highlights: man who attacked police arrested in kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here