Advertisement

മദ്യക്കുപ്പിയിൽ ചിലന്തിയെ കണ്ടെത്തിയ ബാച്ചിലെ മദ്യത്തിന്റെ വിൽപന മരവിപ്പിച്ചു

December 10, 2022
Google News 1 minute Read

മദ്യക്കുപ്പിയിൽ ചിലന്തിയെ കണ്ടെത്തിയ ബാച്ചിലെ മദ്യത്തിന്റെ വിൽപ്പന മരവിപ്പിച്ചു. 500 ഓളം ബോക്സുകളിൽ ഉള്ള മദ്യക്കുപ്പികളുടെ വിൽപ്പനയാണ് നിർത്തിവെച്ചത്. തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിലെ മദ്യക്കുപ്പിയിലായിരുന്നു ചിലന്തിയെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാർഡി ലെമൻ എന്ന ബ്രാൻഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്. മദ്യം വാങ്ങി വീട്ടിലെത്തി നോക്കിയപ്പോഴാണ് ഇത് കണ്ടത്. തുടർന്ന് മദ്യക്കുപ്പി പൊട്ടിക്കാതെ തന്നെ വാങ്ങിയ ഔട്ട്ലെറ്റിൽ തിരികെ ഏൽപ്പിച്ചു. ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റ് മദ്യക്കുപ്പികൾ വിൽപന നടത്തുന്നതായും പരാതിയുണ്ട്.

Read Also: ബിവറേജസ് കോർപ്പറേഷന്റെ മദ്യവുമായി താമരശേരി ചുരമിറങ്ങിയ ലോറി കൊക്കയിലേക്ക് മറിഞ്ഞു

എന്നാൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് മദ്യം വിൽപനയ്ക്കായി എത്തിച്ചതെന്നാണ് ബെവ്കോ ഉദ്യോഗസ്ഥർ പറയുന്നത്.

Story Highlights: Spider found in liquor bottle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here