‘മുഖ്യമന്ത്രിക്ക് മധുരവുമായി ഗവർണർ’;രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്ക് ക്ഷണം

രാജ്ഭവനിലെ ക്രിസ്മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം. ഈ മാസം 14ന് വൈകിട്ടാണ് ആഘോഷം. പരസ്പരം എട്ടുമാറ്റാലിനിടെയുള്ള ക്ഷണം മുഖ്യമന്ത്രി സ്വീകരിക്കുമോ എന്നത് നിർണായകമാണ്. കഴിഞ്ഞ തവണത്തെ ക്രിസ്‌മസ് ആഘോഷ വേളയിൽ മതപുരോഹിതന്മാരാണ് എത്തിയിരുന്നത്.(chief minister invited for christmas celebration in rajbhavan)
എന്നാൽ, ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിട്ടുണ്ട്. ഇന്നലെ രാജ്ഭവനിൽ രാജ്ഭവനിൽ നിന്നയച്ച ക്ഷണക്കത്തിൽ ഈ മാസം 14ന് വൈകിട്ട് അഞ്ചിന് ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേക്ക് മുറിക്കൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാകും.
Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ
ഗവർണർ ക്ഷണിച്ചാൽ എത്ര തിരക്കുണ്ടായാലും രാജ്ഭവനിൽ എത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം. സ്പീക്കർ എ.എൻ.ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിന് എത്തും. നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ഘട്ടം 13ന് പൂർത്തിയാകുന്നതു കൂടി കണക്കിലെടുത്താണ് ഗവർണർ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദേശിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഇൗ വർഷം നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയിൽ നിന്ന് വർണറെ സർക്കാർ ഒഴിവാക്കിയിരുന്നു.
Story Highlights: chief minister invited for christmas celebration in rajbhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here