Advertisement

‘ഹിമാചലിലേത് ജനങ്ങളുടെ വിജയം’; ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും; മല്ലികാ‌ർജുൻ ഖാർഗെ

December 11, 2022
Google News 2 minutes Read

പാർട്ടി ഐക്യത്തോടെ പ്രവർത്തിച്ചാൽ ഫലമുണ്ടാകും എന്നതിന് തെളിവാണ് ഹിമാചൽ പ്രദേശിലെ വിജയമെന്ന് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാ‌ർജുൻ ഖാർഗെ. ഹിമാചൽ പ്രദേശിലെത് ജനങ്ങളുടെ വിജയമാണ്. സുഖ്വീന്ദർ സിം​ഗ് സുഖുവിന്റെ സത്യ പ്രതജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഖാർ​ഗെ ഹിമാചലിൽ എത്തി. ചടങ്ങിൽ പങ്കെടുക്കാൻ രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും എത്തി.(mallikarjun kharge reminded unity in the party)

മുഖ്യമന്ത്രിയായി ചുമതലയേൽക്കും മുമ്പ് സുഖ്വിന്ദർ സിംഖ് സുഖു, സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗിനെ വീട് സന്ദർശിച്ചു. മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഇടഞ്ഞുനിൽക്കുന്ന പ്രതിഭയെ സുഖു ചടങ്ങിലേക്ക് ക്ഷണിച്ചു.

Read Also: വർധിച്ചു വരുന്ന മയക്കുമരുന്ന് ലഹരി ഉപയോഗങ്ങൾ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം; അടിയന്തര പ്രമേയമായി വിഷയം ഇന്ന് സഭയിൽ

ചടങ്ങിൽ പങ്കെടുക്കുക തൻ്റെ ചുമതലയാണെന്നും അവർ പറഞ്ഞു. മകൻ വിക്രമാദിത്യ സിംഗ് മന്ത്രി സഭയിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മിക്കവാറും ഉണ്ടാകുമെന്നായിരുന്നു പ്രതിഭാ സിം​ഗിന്റെ മറുപടി. ഹൈക്കമാൻഡ് തീരുമാനം ബഹുമാനിക്കുന്നുവെന്ന് വിക്രമാദിത്യ സിംഗും പ്രതികരിച്ചു.

Story Highlights: mallikarjun kharge reminded unity in the party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here