Advertisement

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം; ഇരുഭാഗത്തേയും സൈനികര്‍ക്ക് പരുക്ക്

December 12, 2022
Google News 3 minutes Read

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനം. ഡിസംബര്‍ 9ന് രാത്രിയിലാണ് സംഭവം. തവാങ്ങ് മേഖലയിലായിരുന്നു ചൈനീസ് പ്രകോപനം. ഇന്ത്യന്‍ മേഖലയിലേക്ക് കടക്കാനുള്ള ശ്രമം തടഞ്ഞത് സംഘര്‍ഷകാരണമായെന്നാണ് വിവരം. ഇരുഭാഗത്തെയും സൈനികര്‍ക്ക് പരുക്കേറ്റു. പരുക്കുകള്‍ നിസാരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. (Face-off between Indian and Chinese troops along LAC in Arunachal pradesh border)

അരുണാചല്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ മേഖലകളിലേക്കുള്ള ചൈനീസ് താത്പര്യം തുടരുകയാണ്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്‌റില്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ആയിരുന്നു ചൈനയുടെ പ്രകോപനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. മേഖലയിലെ ഇന്ത്യന്‍ സേന അംഗങ്ങള്‍ അതിര്‍ത്തി ലംഘന ശ്രമം തടഞ്ഞതോടെ ചെറിയ സംഘര്‍ഷം ഉണ്ടാകുകയായിരുന്നു. ഇരു ഭാഗത്തെയും സൈനികര്‍ക്ക് ചെറിയ രീതിയില്‍ പരിക്കേറ്റു. സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യ-ചൈന കമാന്‍ഡരുടെ ചര്‍ച്ചയുടെ നടന്നതോടെ മേഖലയില്‍ സമാധാനം പുനസ്ഥാപിച്ചു.

Read Also: എ പി അനില്‍ കുമാര്‍ അന്നേ ദിവസം ഹോട്ടലില്‍ ഇല്ലായിരുന്നെന്ന് സിബിഐ; സോളാര്‍ പീഡനക്കേസില്‍ ക്ലീന്‍ ചിറ്റ്

അരുണാചല്‍ പ്രദേശിലെ തവാങ് പരമ്പരാഗതമായി ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ്. അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റ് ആണെന്നണ് ചൈനിസ് അവകാശവാദം. ആറാമത്തെ ദലൈലാമയുടെ ജന്മസ്ഥലവും ലാസയ്ക്ക് ശേഷം ടിബറ്റന്‍ ബുദ്ധമതത്തിലെ ഒരു പ്രധാന ആസ്ഥാനവുമാണ് ഇവിടം എന്നതാണ് തവാങ്ങിന്റെ ചരിത്രപരമായ പ്രാധാന്യം. വിഷയത്തില്‍ ഇതുവരെയും കേന്ദ്രസര്‍ക്കാര്‍ ഒഔദ്യോഗികമായ് പ്രതികരിച്ചിട്ടില്ല.

Story Highlights: Face-off between Indian and Chinese troops along LAC in Arunachal pradesh border


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here