Advertisement

കാരണമൊന്നുമില്ലാതെ ശരീരഭാരം വല്ലാതെ കുറഞ്ഞോ? കാരണങ്ങള്‍ ചിലപ്പോള്‍ ഗുരുതരവുമാകാം

December 13, 2022
Google News 2 minutes Read

വര്‍ക്കൗട്ടോ വ്യത്യസ്തമായ ഡയറ്റോ ഒന്നും പരീക്ഷിക്കാതെ തന്നെ ശരീരഭാരം വല്ലാതെ കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടോ? ഇതിനെ ഒരു ലാഭക്കച്ചവടമായി കാണാന്‍ വരട്ടെ. കാരണമില്ലാതെ ശരീര ഭാരം പെട്ടെന്ന് കുറയുന്നത് ചില ഗുരുതര പ്രശ്‌നങ്ങളുടെ ലക്ഷണവുമാകാം. (Causes of Unexplained Weight Loss)

പ്രമേഹം

ടൈപ്പ് ഒന്ന് ഡയബെറ്റീസ് മൂലം പ്രതിരോധ ശേഷി ഉള്‍പ്പെടെ അപകടത്തിലാകുന്ന ഒരു ഘട്ടത്തിന്റെ സൂചനയാകാം പെട്ടെന്നുള്ള വണ്ണം കുറയല്‍. പ്രമേഹം മൂലം പാന്‍ക്രിയാസിന്റെ ഇന്‍സുലിന്‍ ഉത്പാദനം കുറയുമ്പോള്‍ ശരീരം ഊര്‍ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കുന്നതും ആനുപാതികമായി കുറയും. ഉപയോഗിക്കാത്ത ഗ്ലൂക്കോസിനെ വൃക്ക മൂത്രത്തിലൂടെ പുറന്തള്ളുന്നതിന്റെ ഫലമായാണ് വളരെ വേഗത്തില്‍ ഭാരം കുറയുന്നത്.

ഭാരം കുറയുന്നതിനൊപ്പം താഴെപ്പറയുന്ന ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ ഉടന്‍ വൈദ്യ സഹായം തേടണം

Read Also: മെസിയെ തടയുക പ്രയാസം തന്നെയാണ് പക്ഷേ ഭയമില്ല: ലൂക്ക മോഡ്രിച്ച്

ഇടയ്ക്കിടെയുള്ള മൂത്രശങ്ക

നിര്‍ജലീകരണം

കാഴ്ചക്കുറവ്

ക്ഷീണം

അമിതമായ ദാഹം

അമിതമായ വിശപ്പ്

അര്‍ബുദം

പെട്ടെന്ന് പത്ത് കിലോയില്‍ കൂടുതല്‍ ഭാരം അകാരണമായി കുറയുന്നത് പാന്‍ക്രിയാസ്, ആമാശയം, അന്നനാളം, ശ്വാസകോശം എന്നിവിടങ്ങളില്‍ അര്‍ബുദം ബാധിച്ചത് കൊണ്ടുമാകാമെന്ന് പഠനങ്ങള്‍ പറയുന്നു. പത്ത് കിലോയിലധികം ഭാരം അകാരണമായി ഒറ്റയടിക്ക് കുറഞ്ഞാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

തൈറോയിഡ്

ഓവര്‍ ആക്ടീവ് തൈറോയ്ഡ് എന്ന അവസ്ഥയും പെട്ടെന്നുള്ള ഭാരക്കുറവിന് കാരണമാകുന്നു. മെറ്റബോളിസം ഉള്‍പ്പെടെയുള്ളവരെ തൈറോയ്ഡ് ഹോര്‍മോണ്‍ ബാധിക്കുന്നത് കൊണ്ടാണിത്.

മറ്റ് ലക്ഷണങ്ങള്‍ കൂടി നോക്കിയ ശേഷം പരിശോധനകള്‍ക്ക് വിധേയമാകണം.

മറ്റ് ലക്ഷണങ്ങള്‍

ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍

ആശങ്ക, ടെന്‍ഷന്‍

ക്ഷീണം

ഉറക്കമില്ലായ്മ

കൈ വിറയല്‍

വൃക്കരോഗം

ശരീരത്തില്‍ നിന്ന് അനാവശ്യ പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്നതിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും പ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് വൃക്ക. ഇവയിലുണ്ടാകുന്ന തകരാറുകള്‍ മൂലം ശരീരത്തിന്റെ ഭാരം കുറഞ്ഞേക്കാം.

Story Highlights: Causes of Unexplained Weight Loss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here