Advertisement

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എസിപി ഓഫീസിൽ ഹാജരാകണം

December 13, 2022
Google News 2 minutes Read
flight protest against pinarayi Sudeep James should appear at ACP office

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് സുദീപ് ജെയിംസിന് വീണ്ടും നോട്ടീസ്. മൊഴി എടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. 16-ന് ശഖുമുഖം എ സി പി ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഇത് മൂന്നാം തവണയാണ് മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുന്നത്.

Read Also: വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വീണ്ടും നോട്ടിസ്

വിമാനത്തിലെ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ കേസിൽ ആറ് മാസമാകുമ്പോഴും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. വിമാനത്തിൽ നടന്നത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. തുടക്കത്തിലെ രാഷ്ട്രീയ വിവാദങ്ങള്‍ കഴിഞ്ഞതോടെ കേസിനാകെ മരവിപ്പ് ബാധിച്ച മട്ടാണ്. വധശ്രമത്തിന് ഇരയായ മുഖ്യമന്ത്രിയുടെ മൊഴിപോലും ഇതുവരെ എടുത്തില്ല.

ഗൂഢാലോചനക്കാരെയെല്ലാം പിടിക്കുമെന്ന് പറഞ്ഞെങ്കിലും കെ.എസ്. ശബരിനാഥനടക്കം നാല് പേര്‍ക്കപ്പുറത്തേക്ക് പ്രതിപ്പട്ടിക നീണ്ടിട്ടില്ല. യാത്രക്കാരും യൂത്ത് കോണ്‍ഗ്രസുകാരുമടക്കം നാല്‍പതോളം പേരുടെ മൊഴിയെടുത്ത് അന്വേഷണം ഇഴഞ്ഞ് കിടക്കുവാണ്. കുറ്റകൃത്യം നടന്ന വിമാനത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുമില്ല.

Story Highlights: flight protest against pinarayi Youth Congress Kannur District President should appear at ACP office

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here