Advertisement

കണ്ണുകള്‍ക്ക് കൂടുതല്‍ വലിപ്പം തോന്നണോ? കണ്ണെഴുതുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ

December 13, 2022
Google News 3 minutes Read

കണ്ണുകള്‍ നല്ലതുപോലെ വിടര്‍ന്ന പോലെ തോന്നിക്കണമെന്ന് ആഗ്രഹിക്കുന്ന കുറേയേറെ പേരുണ്ട്. കണ്ണുകള്‍ മനോഹരമായി എഴുതാനും ആകര്‍ഷകമായി തോന്നാനും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. ( MAKEUP TIPS FOR BIG EYES THAT YOU NEED TO KNOW)

പുരികം നന്നായി എഴുതാം

കണ്ണുകളെ ആകര്‍ഷണീയമാക്കുന്നതിലും നല്ല ആകൃതി തോന്നിപ്പിക്കുന്നതിലും പുരികത്തിനും കൃത്യമായ പങ്കുണ്ട്. പുരികം നന്നായി എഴുതുകയോ ഷേപ്പ് ചെയ്യുകയോ ചെയ്ത ശേഷം കണ്ണെഴുതാന്‍ ശ്രമിക്കാം.

ഹൈലൈറ്റര്‍ ഉപയോഗിക്കാം

കണ്ണുകളുടെ കോണുകളും പുരികത്തിന് തൊട്ടുതാഴെയും മറ്റും ഹൈലൈറ്റര്‍ ഇടുന്നത് കണ്ണുകളെ കൂടുതല്‍ ആകര്‍ഷകമാക്കും.

വെള്ള ലൈനര്‍

കണ്ണിന് താഴെയുള്ള വാട്ടര്‍ലൈന്‍ വെള്ള നിറത്തിലുള്ള കണ്‍മഷി കൊണ്ട് എഴുതുന്നത് കണ്ണുകള്‍ കൂടുതല്‍ വലുതായി തോന്നാന്‍ സഹായിക്കും.

കടുംനിറത്തിലുള്ള ഐ ഷാഡോ

നിങ്ങളുടെ കണ്ണുകള്‍ ചെറുതാണെങ്കില്‍ ഇളം നിറത്തിലുള്ള ഐ ഷാഡോയേക്കാള്‍ കടും നിറത്തിലുള്ള ഐ ഷാഡോ ഉഫയോഗിക്കുന്നതാകും കൂടുതല്‍ നല്ലത്. കറുപ്പ്, കടുംനീല, ബ്രൗണ്‍ മുതലായ നിറങ്ങള്‍ ഉപയോഗിക്കുന്നത് കണ്ണുകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നാന്‍ സഹായിക്കും. തിളക്കമുള്ള ഐ ഷാഡോകള്‍ ഉപയോഗിക്കുന്നത് കണ്ണുകളെ കൂടുതല്‍ ആകര്‍ഷകമാക്കും.

Story Highlights: MAKEUP TIPS FOR BIG EYES THAT YOU NEED TO KNOW

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here