നേപ്പാളിൽ ബസ് മറിഞ്ഞ് 17 മരണം, 15 പേർക്ക് പരുക്ക്

മധ്യ നേപ്പാളിലുണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. 15 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. കാവ്രെപാലൻചൗക്ക് ജില്ലയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ബസിൽ എത്ര പേരുണ്ടായിരുന്നുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന യാത്രക്കാരുമായി വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കാവ്രെപാലൻചോക്കിലെ ബേത്താൻചൗക്ക് വില്ലേജ് കൗൺസിൽ-4 ലെ ചാലൽ ഗണേഷ് സ്ഥാനിൽ ബസ് മറിയുകയായിരുന്നു. മൂന്ന് പേർ സംഭവസ്ഥലത്തും 14 പേർ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
നേപ്പാൾ പൊലീസും സൈന്യവും രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അപകടത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് ഏകദേശം 90 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബേത്താൻചൗക്ക് പ്രദേശം കുത്തനെയുള്ള റോഡുകളും ഇടുങ്ങിയ ചരിവുകളും കൊണ്ട് നിറഞ്ഞതാണ്.
Story Highlights: 17 killed 15 injured in Nepal bus accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here