‘അപമാനിക്കുന്നവരോട് തോന്നാറുള്ളത് സഹതാപം മാത്രം’; കെ ആര്‍ നാരായണന്റെ വാക്കുകള്‍ പങ്കുവച്ച് ലിജോ ജോസ് പെല്ലിശേരി

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ ചിത്രവും ഉദ്ധരണിയും പങ്കുവച്ചുകൊണ്ടുള്ള സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവേചനത്തിനെതിരെ വിദ്യാര്‍ത്ഥി സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് ലിജോയുടെ ഫേസ്ബുക്ക് പോസ്റ്റ്. അധിക്ഷേപത്തിനെതിരായ കെ ആര്‍ നാരായണന്റെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന ഉദ്ധരണിയാണ് ലിജോ ജോസ് പെല്ലിശ്ശേരി പങ്കുവച്ചിരിക്കുന്നത്. ആരെങ്കിലും എന്നെ അപമാനിച്ചാല്‍ എനിക്കവരോട് തോന്നുക അനന്തമായ സഹതാപം മാത്രമാണെന്ന കെ ആര്‍ നാരായണന്റെ വാക്കുകളാണ് പോസ്റ്റിലുള്ളത്. ( lijo jose pellissery facebook post quoting k r narayanan)
ജാതി വിവേചനം, സംവരണ അട്ടിമറി, ഇ-ഗ്രാന്റ് നല്‍കുന്നത് വൈകല്‍, ഭൗതിക സാഹചര്യം ഇല്ലായ്മ തുടങ്ങി നീറുന്ന പല പ്രശ്‌നങ്ങളാണ് കെ ആര്‍ നാരായണന്‍ നാഷണല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിലൂടെ ഉയര്‍ത്തികാണിക്കുന്നത്. രണ്ടാഴ്ചയായി വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ തന്നെയാണ്.
Read Also: ‘ഇനി അത്തരം പ്രയോഗങ്ങൾ ആവർത്തിക്കില്ല’: ജൂഡ് ആന്റണി വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ താത്ക്കാലിക തൊഴിലാളികളെ വീട്ടുജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്ഥാപനത്തിലെ ജാതി വിവേചനത്തിനെതിരെ ചര്‍ച്ചകളും പ്രതിഷേധവും ആരംഭിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ശങ്കര്‍ മോഹന് അനുകൂലമായ നിലപാടെടുത്തെന്ന് ചൂണ്ടിക്കാട്ടിയും വിദ്യാര്‍ത്ഥികള്‍ രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ആഷിഖ് അബു, മഹേഷ് നാരായണന്‍, ജിയോ ബേബി, ബിജിപാല്‍, കമല്‍ കെ എം, ഷഹബാസ് അമന്‍ എന്നിവരും വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Story Highlights: lijo jose pellissery facebook post quoting k r narayanan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here