ഐഎഫ്എഫ്‌കെ : ഇന്ന് 61 ചിത്രങ്ങൾ പ്രദർശിപ്പിക്കും

രാജ്യാന്തര ചലച്ചിത്ര മേളയിൽ ഇന്ത്യൻ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. ലോക സിനിമയിലെ 27 ചിത്രങ്ങൾ ഉൾപ്പടെ 54 സിനിമകളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും. രാവിലെ നടക്കുന്ന അരവിന്ദൻ മെമ്മോറിയൽ ലക്ച്ചറിൽ മേളയിൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ പങ്കെടുക്കും. ( 61 movies in IFFK today )
ഐഎഫ്എഫ്‌കെ ഏഴാം ദിനമായ ഇന്ന് സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുന്ന ഇന്ത്യൻ ചിത്രം കച്ചേയ് ലിംബു ഉൾപ്പടെ 61 ചിത്രങ്ങൾ പ്രദർശിപ്പിക്കും. മൂന്ന് പെൺകുട്ടികളുടെ കഥ പറയുന്ന ഗേൾപിക്ചർ, ഡാനിഷ് ചിത്രം ഗോഡ് ലാൻഡ്, അൽക്കാരസ്,കൊറിയൻ ചിത്രം റൈസ്‌ബോയ് സ്ലീപ്‌സ് തുടങ്ങിയ ചിത്രങ്ങൾ ഇന്നത്തെ പ്രദർശനത്തിൽ ഉൾപ്പെടുന്നു.
കൺസേൺഡ് സിറ്റിസൺ, കെർ ,എ പ്ലേസ് ഓഫ് അവർ ഓൺ, ടഗ് ഓഫ് വാർ, ഉതാമ, കൺവീനിയൻസ് സ്റ്റോർ എന്നീ മത്സരചിത്രങ്ങളുടെ അവസാന പ്രദർശനവും ഇന്ന് നടക്കും . കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡിന്റെ രണ്ടാമത്തെ പ്രദർശനവും, യു എസ് ചിത്രം ദി വെയിലിന്റെ അവസാന പ്രദർശനവും ഇന്നാണ്. ഫ്രീഡം ഫൈറ്റ്, 19 (1)(മ), ബാക്കി വന്നവർ എന്നീ മലയാളചിത്രങ്ങളും പ്രേക്ഷകർക്ക് മുന്നിലെത്തും. ഓസ്‌കാർ നോമിനേഷൻ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മൺ ചിത്രം അൺറൂളി ,ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പുരുഷാധിപത്യവും ആധാരമാക്കിയ ലൈലാസ് ബ്രദേഴ്‌സ്, റൂൾ 34, പാം ഡി ഓർ ജേതാവ് റൂബൻ ഓസ്ലൻഡിന്റെ ആക്ഷേപഹാസ്യചിത്രം ട്രയാങ്കിൾ ഓഫ് സാഡ്‌നെസ്സ് ,ട്യൂണീഷ്യൻ ചിത്രം ഹർഖ തുടങ്ങിയവയാണ് അവസാന പ്രദർശനത്തിനെത്തുന്ന ലോക സിനിമാ വിഭാഗത്തിലെ പ്രധാന ചിത്രങ്ങൾ.
Story Highlights: 61 movies in IFFK today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here