പരിശീലനത്തിനിടെ എംബാപ്പെയുടെ ഷോട്ട് പതിച്ച് കാണികളിലൊരാള്‍ക്ക് പരുക്കേറ്റു

ലോകകപ്പില്‍ സെമിയിൽ ഫ്രാന്‍സ് മൊറോക്കോ പോരാട്ടം ആരംഭിച്ചു. നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ആദ്യ ഗോൾ നേടി. എന്നാൽ മത്സരത്തിന് മുമ്പായി ടീമംഗങ്ങള്‍ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ പരിശീലത്തിനിറങ്ങിയപ്പോൾ പരിശീലനത്തിനിടയില്‍ ഫ്രാന്‍സ് സൂപ്പര്‍താരം എംബാപ്പെയുടെ ഷോട്ട് ദേഹത്ത് പതിച്ച് കാണികളിലൊരാള്‍ക്ക് പരുക്കേറ്റു. ഉടന്‍ തന്നെ എംബാപ്പെ പരുക്കേറ്റ കാണിയുടെ അടുത്തേക്ക് ഓടി. അദ്ദേഹത്തെ പരിശോധിച്ചതിന് ശേഷമാണ് താരം പരിശീലനം തുടര്‍ന്നത്. (Kylian Mbappe hit an unfortunate France fan with a shot during the warm-up)
അതേസമയം സെമി മത്സരം തുടങ്ങി മിനിറ്റുകൾക്കകം പ്രതിരോധ താരം തിയോ ഹെർണാണ്ടസാണ് ഇതുവരെ കുലുങ്ങാത്ത മൊറോക്കൻ വല കുലുക്കിയത്. ഇതോടെ സുപ്രധാന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഫ്രാൻസ് മുന്നിട്ടു നിൽക്കുകയാണ്.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
15ാം മിനിറ്റിൽ മൊറോക്കോ കൗണ്ടർ അറ്റാക്കുമായി മുന്നേറിയെങ്കിലും ഗോൾ ആയില്ല. മത്സരത്തിന്റെ 20ാം മിനിറ്റിൽ മൊറോക്കോ റൊമൈൻ സായിസിനെ തിരിച്ചുവിളിച്ചു. സാലിം അമല്ലാഹാണ് പകരമിറങ്ങിയത്. മത്സരത്തിന് മുമ്പേ താരം കളിക്കുന്നത് സംശയത്തിലായിരുന്നു.
അൽബയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഫ്രാൻസ് 4-2-3-1 ഫോർമാറ്റിലും മൊറോക്കോ 5-4-1 ഫോർമാറ്റിലുമാണ് ടീമിനെ ഇറക്കിയിരിക്കുന്നത്. ഫ്രഞ്ച് ടീമിൽ രണ്ടു മാറ്റങ്ങളാണുള്ളത്. കൊനാട്ടയും ഫെഫാനയും ആദ്യ ഇലവനിലെത്തി.
Story Highlights: Kylian Mbappe hit an unfortunate France fan with a shot during the warm-up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here