കൗൺസിൽ ഹാളിലെ ബിജെപിയുടെ രാപകൽ സമരം; കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കി

നഗരസഭ കത്ത് വിവാദത്തിൽ കൗൺസിൽ ഹാളിൽ ബിജെപി നടത്തുന്ന രാപകൽ സമരം സമരത്തിനെതിരെ നടപടിയുമായി പൊലീസ്. രാപ്പകൽ സമരം നടത്തിവന്ന ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി.
ബിജെപി നേതാക്കളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു . എന്നാൽ രാത്രിയിൽ അറസ്റ്റ് പറ്റില്ലെന്ന് ബിജെപി നിലപാട് അറിയിച്ചതോടെ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
അതേസമയം കോർപറേഷൻ കൗൺസിൽ യോഗത്തിനിടെ, ബി.ജെ.പി നടത്തിയ പ്രതിഷേധത്തിനിടെ മെഡിക്കൽ കോളജ് കൗൺസിലർ ഡി.ആർ. അനിൽ ബി.ജെ.പി വനിതാ കൗൺസിലർമാർക്കെതിരെ നടത്തിയ പരാമർശം വിവാദമായി. ‘പൈസ കിട്ടാനാണെങ്കിൽ വേറെ എത്രയോ മാർഗമുണ്ട് കൗൺസിലർമാരേ’ എന്ന അനിലിന്‍റെ പരാമാർശമാണ് വിവാദമായത്. വനിതാ കൗൺസിലർമാരെ അനിൽ അധിക്ഷേപിച്ചെന്ന് ബി.ജെ.പി ആരോപിച്ചു.
മേയറുടെ ഡയസിനുമുന്നിൽ ബാനറുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ഒമ്പത് കൗൺസിലർമാരെ മേയർ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെ, ഇവർ അറ്റൻഡൻസ് രജിസ്റ്റർ പിടിച്ചുവാങ്ങി ഹാജർ രേഖപ്പെടുത്തിയപ്പോഴായിരുന്നു അനിലിന്റെ സ്ത്രീവിരുദ്ധ പരാമർശം.
Read Also: തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി, മേയര്‍ക്കും സര്‍ക്കാരിനും ആശ്വാസം
സിറ്റിങ് ഫീസ് കിട്ടുന്നതിനുവേണ്ടിയാണ് സസ്‌പെൻഷനിലായിട്ടും ബി.ജെ.പി കൗൺസിലർമാർ ഒപ്പിട്ടത്. എന്നാൽ, സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്ന് ഡി.ആർ. അനിൽ പറഞ്ഞു. അനിലിന്റെ പരാമർശത്തിൽ പ്രതിഷേധിച്ച് കൗൺസിൽ ഹാളിൽ ബി.ജെ.പി കൗൺസിലർമാർ സമരം തുടങ്ങി.
Story Highlights: BJP Protest in Trivandrum Corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here