‘ടീമിലെ ഇരുപത്തിയേഴാമൻ’; ഖത്തറിൽ അജന്റീനയ്ക്ക് പിന്തുണയുമായി മുൻ താരം സെർജിയോ അഗ്യൂറോ

ഖത്തറിൽ അജന്റീനയ്ക്ക് പ്രോത്സാഹനവുമായി മുൻ താരം സെർജിയോ അഗ്യൂറോ. ടീം പരിശീലനം നടത്തുന്ന മൈതാനത്തും ഡ്രെസിംഗ് റൂമിലുമടക്കം അർജന്റീനിയൻ ടീമിന് പിന്തുണയുമായി എത്തുകയാണ് സെർജിയോ അഗ്യൂറോ.(Argentina’s Sergio Aguero spotted at training with former team)
ഖത്തറിൽ അർജന്റീനിയൻ ടീമിലെ ഇരുപത്തിയേഴാമനായാണ് മുൻതാരം സെർജിയോ അഗ്യൂറോ അറിയപ്പെടുന്നത്. കാരണം മറ്റൊന്നുമല്ല ടീം അംഗങ്ങൾ എത്തുന്ന എല്ലായിടത്തും പ്രോത്സാഹനവുമായി അഗ്യൂറോയും എത്തും.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ഫ്രാൻസിനെതിരായ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായുള്ള അർജന്റീനിയൻ ടീമിന്റെ പരിശീലനത്തിനിടയിൽ അപ്രതീക്ഷിത അതിഥിയായി അഗ്യൂറോ എത്തി. അർജന്റീനയുടെ ട്രൈനിംഗ് കിറ്റിലായിരുന്നു അഗ്യൂറോയുടെ വരവ്.
ക്വാർട്ടർ പോരാട്ടത്തിന് ശേഷം നെതർലൻഡ് അർജന്റീന താരങ്ങൾ ചെറുതായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് മധ്യസ്ഥം വഹിക്കാനും അഗ്യൂറോ എത്തി. ക്രൊയേഷ്യക്കെതിരായ മത്സരത്തിൽ മെസിക്ക് മാൻ ഓഫ് ദി മാച്ച് അവാർഡ് നൽകിയതും അഗ്യൂറോ തന്നെ. ഖത്തറിൽ ടീമിനാകെ ഊർജം പകർന്ന് നിറഞ്ഞ് നീൽക്കുകയാണ് മുൻ അർജന്റീനിയൻ താരം.
Story Highlights: Argentina’s Sergio Aguero spotted at training with former team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here