ഇന്നലെ വരെ തെരുവിൽ ഭിക്ഷ യാചിച്ച് നടന്ന ബാലൻ; തിരികെ വീട്ടിലെത്തിയത് കോടിപതിയായി

ഇന്നലെ വരെ റൂർകിയിലെ പിരൺ കാലിയാർ എന്ന സൂഫി ദേവാലയത്തിന് മുന്നിലൂടെ ഭിക്ഷ യാചിച്ച് നടന്ന ബാലൻ. അതായിരുന്നു പത്ത് വയസുകാരൻ ഷാഹജേബ് അലം. എന്നാൽ തനിക്ക് സ്വന്തമായി ഇരുനില വീടുണ്ടെന്നും, കോടികളുടെ ആസ്തിയുണ്ടെന്നും ഷാഹ്‌ജേബ് അറിഞ്ഞിരുന്നില്ല. ( Child begging at shrine returns home as crorepati )
ഉത്തർപ്രദേശ് സഹാരൺപൂർ ജില്ലയിലെ പണ്ഡാളി ഗ്രാമമാണ് ഷാഹ്‌ജേബിന്റെ ജന്മസ്ഥലം. 2019 ലാണ് ഷാഹ്‌ജേബിന്റെ അച്ഛൻ മുഹമ്മദ് നവേദ് വിവിധ അസുഖങ്ങളെ തുടർന്ന് മരണപ്പെടുന്നത്. മരണത്തിന് കുറച്ച് മാസങ്ങൾക്ക് മുൻപേ തന്നെ ഭാര്യ ഇംറാന ബീഗം ഭർത്താവിനെ ഉപേക്ഷിച്ച് മകനുമൊത്ത് സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. പിന്നീട് ഷാഹ്‌ജേബിനെയും കൂട്ടി പിരൺ കാലിയാറിലെത്തുകയായിരുന്നു. ഇവിടെ ചെറിയ ജോലികളെല്ലാം ചെയ്ത് ഇവർ കുടുംബം പുലർത്തി.
ഷാഹ്‌ജേബിന്റെ ദുരിത ജീവിതം തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 2021 ലാണ് അമ്മ ഇംറാന കൊവിഡ് ബാധിച്ച് മരിക്കുന്നത്. അനാഥനായ ഷാഹ്‌ജേബ് അന്ന് മുതൽ പിരാന കാലിയാറിന് മുന്നിൽ ഭിക്ഷ യാചിച്ച് ജീവിതം മുന്നോട്ട് നീക്കി.
Read Also: മക്കൾ ഉപേക്ഷിച്ചു; ജീവിക്കാനായി ട്രെയിനിനടിയിൽ കൈ വച്ച് വികലാംഗനായ ഒരു മനുഷ്യൻ
ഷാഹ്‌ജേബിന്റെ അച്ഛന്റെ പിതാവ് മുഹമ്മദ് യാഖുബ് തന്റെ പേരിലുള്ള സ്വത്തുക്കളിൽ നിന്ന് രണ്ട് കോടിയോളം വിലമതിക്കുന്ന ഒരു ഭാഗം ഷാഹ്‌ജേബിന്റെ പേർക്ക് എഴുതി വച്ചിരുന്നു. 2021 ൽ യാഖുബിന്റെ മരണത്തോടെ അദ്ദേഹം സ്ഥാപിച്ചിരുന്ന ഇരുനില വീടും, മൂന്ന് ഏക്കർ സ്ഥലവും മറ്റും ഷേഹ്‌ജേബിന്റെ പേരിലായി. എന്നാൽ പൂർവിക സ്വത്ത് കൈപറ്റാൻ ഷാഹ്‌ജേബ് അവിടെ ഇല്ലായിരുന്നു. തുടർന്ന് ഷാഹ്‌ജേബിനുള്ള അന്വേഷണത്തിലായി ബന്ധുക്കൾ. ഒടുവിൽ പിരൺ കാലിയാറിന് മുന്നിലെ തെരുവിൽ നിന്ന് ഷാഹ്‌ജേബിനെ ബന്ധുക്കൾ കണ്ടെത്തുകയായിരുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് ഷാഹ്‌ജേബ് തിരികെ വീട്ടിലെത്തിയത് കോടിപതിയായി..!
ഷാഹ്‌ജേബിനെ തിരികെ കുടുംബത്തിന് ലഭഇച്ച സന്തോഷത്തിലാണ് ഇന്ന് ബന്ധുക്കൾ.
Story Highlights: Child begging at shrine returns home as crorepati
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here