Advertisement

സി.ഐ ടി യു 15-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി

December 17, 2022
2 minutes Read

സി.ഐ ടി യു 15-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി. അഖിലേന്ത്യ ജനറൽ സെക്രട്ടറി തപൻ സെൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമ്പത്തിക നയവും ക്ഷേമ പ്രവർത്തനങ്ങളും തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. കേന്ദ്ര സർക്കാർ കേരളത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച ദേശീയ ജനറൽ സെക്രട്ടറി കേരളത്തിനുള്ള ഫണ്ടുകൾ കേന്ദ്രം കുറച്ചതിനെതിരെയും കുറ്റപ്പെടുത്തി. എല്ലാത്തിനെയും വിഭജിക്കാനുള്ള നീക്കമാണ് കേന്ദ്രമിപ്പോൾ നടത്തുന്നതെന്നും തപൻ സെൻ പറഞ്ഞു.

Read Also: ചുമട്ടുതൊഴിലാളിയുടെ ആത്മഹത്യ; സി.ഐ.ടി.യുവിന് ബന്ധമില്ലെന്ന് നേതൃത്വം

സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇന്നും നാളയും പ്രവർത്തന റിപ്പോർട്ടിന്മേൽ ചർച്ച നടത്തും. 604 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മറ്റന്നാൾ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

Story Highlights: CITU 15th State Conference started in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top