Advertisement

ഫിഫ ലോകകപ്പ് ഫൈനൽ സ്ട്രീമിംഗ് സൗജന്യം; എവിടെ കാണാം ?

December 17, 2022
3 minutes Read
fifa world cup final streaming free

അർജന്റീനയും ഫ്രാൻസും ഏറ്റുമുട്ടുന്ന ലോകകപ്പ് ഫൈനലിന്റെ സ്ട്രീമിംഗ് സൗജന്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഖത്തറി വാർത്താ ചാനലായ ബി-ഇൻ സ്‌പോർട്ട്‌സ്. അവരുടെ ഔദ്യോഗിക യൂട്യൂബ് പേജിലും ഫൈനൽ മത്സരം കാണാൻ സാധിക്കും. മക്ക സമയം രാത്രി 8 മണി മുതൽ സൗജന്യ സ്ട്രീമിംഗ് ആരംഭിക്കുമെന്ന് ബി-ഇൻ സ്‌പോർട്ട്‌സ് മാക്‌സ് അറിയിച്ചു. ( fifa world cup final streaming free )

‘ഫുട്‌ബോളിനെ സംബന്ധിച്ച് നാളെ നടക്കാനിരിക്കുന്ന ഫൈനൽ മത്സരം ചരിത്രപരമാണ്. അതുകൊണ്ട് തന്നെ കളി കാണാൻ താത്പര്യമുള്ളവർക്കെല്ലാം ഫൈനൽ മത്സരം കാണാൻ അവസരമൊരുക്കുകയാണ് ബി-ഇൻ’- സിഇഒ അൽ സുബയ് പറഞ്ഞു.

Read Also: ലോകകപ്പ് കലാശപോരാട്ടം; കരീം ബെൻസേമ ഉണ്ടാകില്ല, പരിശീലനം ആരംഭിച്ച് മെസി

മക്ക സമയം രാത്രി 8 മണിക്ക് ഫൈനൽ മത്സരത്തിന്റെ അറബിക്ക് സ്ട്രീമിംഗ് ആരംഭിക്കും. ബി-ഇൻ സ്‌പോർട്ട്‌സ്, ബി-ഇൻ സ്‌പോർട്ട്‌സ് മാക്‌സ് , ബി-ഇൻ സ്‌പോർട്ട്‌സ് യൂട്യൂബ് ചാനൽ എന്നിവിടങ്ങളിൽ കൗണ്ട് ഡൗൺ മുതലുള്ള മത്സരം കാണാം.

Story Highlights: fifa world cup final streaming free

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top