Advertisement

വീണ്ടും ഉയർന്ന് സ്വർണ വില

December 17, 2022
Google News 3 minutes Read
gold price increase after taking a downturn

രണ്ട് ദിവസം രേഖപ്പെടുത്തിയ തുടർച്ചയായ ഇടിവിന് ശേഷം സ്വർണ വില ഉയർന്നു. ഇന്ന് ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,995 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 39,960 ഉം ആയി. ( gold price increase after taking a downturn )

കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണ വില ഇടിഞ്ഞ് നിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം 20 രൂപയും, അതിന് മുൻപുള്ള ദിവസം 40 രൂപയുമാണ് കുറഞ്ഞത്.

24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24K കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22K സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22K ഗോൾഡാണ്. 22K സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

Story Highlights: gold price increase after taking a downturn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here