Advertisement

‘ സമാനതയില്ലാത്തതും ഏകീകൃതവുമായ നടത്തിപ്പ്’; ഖത്തറിലേത് എക്കാലത്തേയും മികച്ച ലോകകപ്പ്: ഫിഫ

December 17, 2022
Google News 4 minutes Read

‘എക്കാലത്തേയും മികച്ച ലോകകപ്പ്’ ഖത്തർ ലോകകപ്പിന്റെ സംഘാടകരെയും പ്രവർത്തകരെയും പ്രശംസിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. എക്കാലത്തേയും മികച്ച ലോകകപ്പാണ് ഖത്തറിൽ സാക്ഷ്യം വഹിച്ചത്. സമാനതയില്ലാത്തതും ഏകീകൃതവുമായ നടത്തിപ്പാണ് ലോകകപ്പിന്റെ വിജയം. സംഘാടകർക്കും വോളണ്ടിയർമാർക്കും ഫിഫയുടെ ഭാഗത്ത് നിന്നും നന്ദി അറിയിക്കുകയും ചെയ്തു. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(qatar is the best world cup so far fifa president gianni infantino)

ആദ്യത്തെ 62 മത്സരങ്ങളിൽ 3.27 ദശലക്ഷം കാണികളാണ് പങ്കെടുത്തത്.ഫിഫയുടെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ രാജ്യം സെമിയിലെത്തി. ജർമനി-കോസ്റ്റാറിക്ക മത്സരത്തിൽ റഫറികളായി എത്തിയത് സ്ത്രീകളായിരുന്നു.എൽജിബിടിക്യു വിഭാഗത്തിനോട് പിന്തുണ രേഖപ്പെടുത്തി മഴവിൽ നിറത്തിലുള്ള ആംബാൻഡ് ധരിക്കുന്നത് വിലക്കിയത് വിവാദമായിരുന്നു.

Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ

ഫിഫ ഒരു ആഗോള സംഘടനയാണ്. 211 ലോകരാജ്യങ്ങളാണ് ഫിഫയുടെ കീഴിൽ ഉള്ളത്. ഓരോ രാജ്യങ്ങൾക്കും വ്യത്യസ്തമായ സംസ്‌കാരവും കാഴ്ചപ്പാടുകളുമുണ്ട്. എല്ലാവർക്കും അവരുടേതായ അഭിപ്രായവും വിശ്വാസങ്ങളും പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. അതേസമയം നമുക്ക് ആരെയും മാറ്റിനിർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ ലോകകപ്പ് വലിയ വിജയമാക്കിയതിൽ വോളണ്ടിയർമാരുടെ പങ്ക് വളരെ വലുതാണെന്നും ഇൻഫാന്റിനോ പറഞ്ഞു.കടുത്ത വിമർശനങ്ങൾക്ക് ഇടവരുത്താതെയാണ് ഖത്തർ ലോകകപ്പ് നടന്നത്. എല്ലാ മത്സരങ്ങളും ജയിക്കാൻ ഒരു ടീമിനും ആയിട്ടില്ല. ഓരോ ഭൂഖണ്ഡത്തിൽ നിന്നും ഒരു രാജ്യം നോക്കൗട്ട് മത്സരങ്ങളിൽ പങ്കെടുത്തു. ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിനായുള്ള ഹയ്യ കാർഡ് അപേക്ഷകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണെന്നും ഇൻഫാന്റിനോ പറഞ്ഞു.

Story Highlights: qatar is the best world cup so far fifa president gianni infantino

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here