ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; രോഹിത് ശര്‍മ കളിക്കും

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യൻ നായകൻ രോഹിത് ശര്‍മ കളിക്കും. തിരിച്ചുവരവ് രോഹിത് ബിസിസിഐയെ അറിയിച്ചു. ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിനിൽ വിരലിന് പരുക്കേറ്റതോടെ മൂന്നാം ഏകദിനവും ആദ്യ ടെസ്റ്റും രോഹിത്തിന് നഷ്ടമാവുകയായിരുന്നു. രോഹിതിന്‍റെ അഭാവത്തിൽ കെ എല്‍ രാഹുലാണ് ആദ്യ ടെസ്റ്റില്‍ ഇപ്പോള്‍ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. 22നാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.(rohit sharma will play second test against bangladesh)
രോഹിത്ത് തിരിച്ചുവരുമ്പോള്‍ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ സെഞ്ച്വറി നേടിയപ്പോള്‍ മോശം ഫോമിലുള്ള കെ എൽ രാഹുല്‍ വൈസ് ക്യാപ്റ്റനായിനാൽ ഒഴിവാക്കുക എളുപ്പല്ല.
Read Also: ചൈനയുടെ കൈയ്യേറ്റ ശ്രമം നയതന്ത്ര ബന്ധങ്ങളിൽ പ്രതിഫലിപ്പിക്കാൻ തയാറെടുത്ത് ഇന്ത്യ
ചിറ്റഗോംഗില്‍ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ജയം ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. വിജയ ലക്ഷ്യമായ 513 റണ്‍സ് പിന്തുടരുന്ന ബംഗ്ലാദേശ് വിക്കറ്റ് നഷ്ടമാകാതെ 42 റണ്‍സെന്ന നിലയിലാണ്. രണ്ടാം ഇന്നിംഗ്‌സിലെ ശുഭ്‌മാൻ ഗില്ലിന്‍റേയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് വൻ ലീഡ് നൽകിയത്. നജ്‌മുല്‍ ഹൊസൈന്‍ ഷാന്‍റോയും(42 പന്തില്‍ 25), സാക്കിര്‍ ഹസനുമാണ്(30 പന്തില്‍ 17) ക്രീസില്‍. രണ്ട് ദിനം ശേഷിക്കെ ബംഗ്ലാദേശിന് ജയിക്കാൻ 471 റണ്‍സ് വേണം.
Story Highlights: rohit sharma will play second test against bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here