Advertisement

എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

December 17, 2022
Google News 2 minutes Read

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. ഇടുക്കി സ്വദേശികളാണ് പിടിയിലായത്. ഇരുപത് വയസുള്ള അഭിറാം, പതിനെട്ടു വയസുള്ള അബിൻ, അനുലക്ഷ്മി എന്നിവരാണ് എറണാകുളം നോർത്ത് പൊലീസ് പിടിയിലായത് ( Three people arrested with MDMA ).

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ഇവരുടെ കയ്യിൽ നിന്നും 122 ഗ്രാം MDMA പൊലീസ് കണ്ടെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂർ ആസാദ് റോഡിലെ ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.

Story Highlights: Three people arrested with MDMA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here