Advertisement

ബഫർസോൺ ആശങ്ക; തെറ്റായ പ്രചരണമെന്ന് സിപിഐഎം

December 18, 2022
Google News 1 minute Read

ബഫർസോൺ ആശങ്കയുടെ പേരിൽ നടക്കുന്നത് തെറ്റായ പ്രചരണമെന്ന് സിപിഐഎം. ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാരിനെതിരെയുള്ളത് തെറ്റായ പ്രചാര വേലകളാണെന്ന് സിപിഐഎം സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ഈ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ കുടുങ്ങിപ്പോകരുത്. ഉപഗ്രഹ സർവേ റിപ്പോർട്ട് പ്രാഥമികം മാത്രമാണ്. ബഫർസോണുമായി ബന്ധപ്പെട്ട്‌ ഉയർന്നുവരുന്നത് തെറ്റായ പ്രചാരണമാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

അതേസമയം, ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ രം​ഗത്തെത്തി. ഉപഗ്രഹമാപ്പ് ഉൾപ്പട്ടെ സർവേ റിപ്പോർട്ട് പിൻവലിക്കണമെന്ന് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. കർഷകരെ ബാധിക്കാതെ വിധം അതിർത്തി നിർണയിക്കണം. പഞ്ചായത്തുകളുടെ സഹായം തേടണമെന്നും റെമീജിയോസ് ഇഞ്ചനാനിയിൽ തിരുവമ്പാടിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

പല തവണ സർക്കാരിനെ സമീപിച്ചെങ്കിലും തെറ്റ് നിറഞ്ഞ മാപ്പാണ് പുറത്ത് വിട്ടത്. കർഷകരുടെ വിഷമം മനസിലാക്കാതെ മാപ്പ് പ്രസിദ്ധീകരിച്ചവർക്ക് മാപ്പില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മന്ത്രിമാരുടെ നേതൃത്വത്തിൽ സർവേ നടത്തണം. സർവേ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് തന്നെ സമർദ്ധം ചൊലുത്തിയതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകർക്കൊപ്പം നിൽക്കുന്നുവെന്ന് പറയുന്ന സർക്കാർ റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ എന്തു കൊണ്ട് വൈകി. അതിൽ ഗൂഢാലോചന സംശയിക്കുന്നു. സർക്കാരിനെക്കാൾ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കള്ളക്കളിയാണ് ഇപ്പോൾ നടക്കുന്നത്. തെറ്റായ ഉപഗ്രഹ സർവേ നൽകി ഉറക്കം നടിക്കുന്നത് സർക്കാരും വനം മന്ത്രിയുമാണ്. സർക്കാരിൽ വിശ്വാസമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബഫർ സോണിന് പിന്നിൽ നിശബ്ദ കുടിയിറക്കാണ് നടക്കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിച്ചപ്പോൾ സഹകരിക്കുന്ന മനോഭാവമാണ് കണ്ടത്. എന്നാൽ പിന്നിൽ മറ്റേതോ ലോബി ഉള്ളതായി സംശയിക്കുന്നു. കമ്മിഷൻ കർഷകരുടെ അടുത്ത് എത്തി പരാതി സ്വീകരിക്കണം. പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

Story Highlights: buffer zone; CPIM wants false propaganda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here