Advertisement

വരുന്നൂ മാന്ദ്യം; ഈ 3 തെറ്റുകൾ ചെയ്യരുത്; എങ്ങനെ സാമ്പത്തികമായി തയാറെടുക്കാം ?

December 18, 2022
Google News 2 minutes Read
financial mistakes in recession

സാമ്പത്തിക മാന്ദ്യം പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. ഇന്ത്യയെ മാന്ദ്യം അത്രകണ്ട് ബാധിക്കില്ലെങ്കിലും ആഗോളതലത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുടെ ചെറിയ ശതമാനം നമ്മെയും ബാധിക്കും.( financial mistakes in recession )

സാമ്പത്തിക മാന്ദ്യകാലത്ത് നാം വരുത്തുന്ന ചെറിയ പിഴവുകൾ പോലും പിൽക്കാലത്ത് വലിയ തിരിച്ചടിയായി മാറും.

അതിൽ ഒന്ന് ലോൺ എടുക്കുക എന്നതാണ്. കാർ ലോൺ, ഹോം ലോൺ, വിദ്യാഭ്യാസ വായ്പ എന്നിവ സമ്പത് ഘടന നല്ല രീതിയിൽ പോകുമ്പോൾ എടുക്കാം. പക്ഷേ സാമ്പത്തിക മാന്ദ്യ കാലത്ത് വായ്പകളിൽ നിന്ന് വിട്ട് നിൽക്കുകയാണ് ഉത്തമം. മാന്ദ്യം സംഭവിക്കുമ്പോൾ എന്താണ് വരാനിരിക്കുകയെന്ന് ആർക്കും പറയാൻ സാധിക്കില്ല. ചിലപ്പോൾ ജോലി തന്നെ നഷ്ടപ്പെട്ടേക്കാം. അതുകൊണ്ട് തന്നെ പുതിയ ബാധ്യതകളൊന്നും തലയിലെടുത്ത് വയ്ക്കാതിരിക്കലാണ് ഉത്തമം. വായ്പകൾ എടുക്കേണ്ടി വന്നാൽ തന്നെ, ജോയിന്റ് വായ്പകൾ എടുക്കാതിരിക്കാനും പ്രത്യേക ശ്രദ്ധിക്കണം.

.

മറ്റൊന്ന് ക്രെഡിറ്റ് സ്‌കോറിന് വേണ്ട പരിഗണന നൽകാത്തതാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കാലത്തും, ബില്ലുകൾ കൃത്യമായി അടച്ചും പുതിയ ക്രെഡിറ്റ് അക്കൗണ്ടുകൾ തുറക്കാതെ ഇരുന്നും പ്രതിസന്ധി ഘട്ടത്തെ വിവേകപൂർവം മറികടക്കണം.

നിക്ഷേപ പദ്ധതികൾ കാലാവധി പൂർത്തിയാക്കും മുൻപേ പിൻവലിക്കുന്നതൊന്നും ഗുരുതര പിഴവാണ്.

Read Also: റിപ്പോ നിരക്ക് ഉയന്നതോടെ ലോൺ അടവും കൂടി; ഇനി പ്രതിമാസം എത്ര അടയ്ക്കണം ?

എങ്ങനെ സാമ്പത്തികമായി തയാറെടുക്കാം ?

സാമ്പത്തിക മാന്ദ്യം വരും മുൻപേ നമുക്ക് ചില തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്.

അടിയന്തര ഫണ്ട് കരുതി വയ്ക്കുകയെന്നതാണ് ആദ്യം. സാമ്പത്തിക മാന്ദ്യകാലത്ത് എന്താണ് സംഭവിക്കുകയെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ശമ്പളത്തിന്റെ പത്ത് ശതമാനം കൈയിൽ ഉറപ്പായും പണമായി തന്നെ സൂക്ഷിക്കണം.

രണ്ട്, തിരിച്ചടവുകൾ എത്രയും പെട്ടെന്ന് കൊടുത്ത് തീർക്കാൻ ശ്രദ്ധിക്കണം.

മൂന്ന്, നിക്ഷേപം. ഈ സമയത്ത് മ്യൂച്വൽ ഫണ്ട് വഴിയുള്ള സ്റ്റോക്ക് മാർക്കറ്റുകളിൽ നിക്ഷേപിക്കാം. ബാങ്കുകളിൽ ഫിക്സഡ് ഡെപ്പോസിറ്റ് ഇടുന്നത് സുരക്ഷിതമാണെന്ന് എസ് ആദികേശവൻ പറഞ്ഞു. ഒപ്പം കമ്പനികളുടെ കടപ്പത്രങ്ങൾ വാങ്ങാം.

നാല്, നിർബന്ധമായും ഇൻഷുറൻസ് എടുക്കുക. ആരോഗ്യ ഇൻഷുറൻസ്, കാർ, വീട് എന്നിവയ്ക്കുള്ള ഇൻഷുറൻസ് എന്നിവ കരുതണം. അപകടം, മോഷണം പോലുള്ള അത്യാഹിതങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കാൻ തക്ക ഇൻഷുറൻസുകളാണ് എടുക്കേണ്ടത്.

അഞ്ച്, മറ്റൊരു വരുമാന മാർഗം കണ്ടെത്തണം. സാമ്പത്തിക മാന്ദ്യകാലത്ത് തൊഴിൽ സുരക്ഷയും തുലാസിൽ വയ്ക്കപ്പെടും. അതുകൊണ്ട് തന്നെ ചെറിയ ഫ്രീലാൻസ് ജോലികളിലൂടെ മറ്റൊരു വരുമാന സ്രോതസ് കൂടി കണ്ടെത്തിവയ്ക്കണം.

Story Highlights: financial mistakes in recession

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here