Advertisement

ഫ്രാൻസും നല്ല ടീമാണ്, നന്നായി കളിക്കുന്ന ടീം ജയിക്കട്ടെ; വി ഡി സതീശൻ

December 18, 2022
Google News 2 minutes Read

ഖത്തർ ലോകകപ്പ് ഫൈനലിൽ നന്നായി കളിക്കുന്ന ടീം ജയിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫ്രാൻസും നല്ല ടീമാണ്. ഫൈനലിൽ നല്ലൊരു മത്സരം തന്നെ നമുക്ക് കാണാൻ സാധിക്കും. കളിയെ അതായിട്ട് തന്നെ കാണണം. കേരളത്തിൽ ഫുട്‌ബോൾ നടക്കുന്ന പ്രതീതിയാണ് ഉള്ളത്, വി ഡി സതീശൻ പറഞ്ഞു. (v d satheeshan about qatar world cup)

മെസി ഫുട്‌ബോൾ ജീനിയസാണ്. എല്ലാ കാലത്തും അതുപോലൊരാൾ ഉണ്ടാവണമെന്ന് ഇല്ല. അത്ഭുതങ്ങളാണ് മെസി കളിക്കളത്തിൽ ചെയ്യുന്നതെന്നും വി ഡി സതീശൻ പറഞ്ഞു

തന്റെ ടീം ബ്രസീലാണ്. എന്നാൽ ബ്രസീൽ തോറ്റ് പുറത്തായെന്ന് കരുതി അർജന്റീന കപ്പെടുക്കരുതെന്ന് ആഗ്രഹിക്കുന്ന ആളല്ല താനെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കളി കാണാൻ പോകാനിരുന്നതാണെന്നും എന്നാൽ ബ്രസീൽ തോറ്റത് കൊണ്ട് പോകുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു. സെമി ഫൈനലിനും ഫൈനലിനും ടിക്കറ്റ് എടുത്തിരുന്നതാണ്. പക്ഷെ ബ്രസീൽ തോറ്റതോടെ വിഷമം ആയെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

അതേസമയം ഈ ലോകകപ്പ് മെസിയുടേതാണ്, അദ്ദേഹം അത് അർഹിക്കുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എതിരാളി ഫ്രാൻസ് ആയതിനാൽ കടുത്ത മത്സരമുണ്ടാകും. പക്ഷെ കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന താരമാണ് മെസിയെന്നും സുധാകരൻ പറഞ്ഞു.

ടീമിൽ കൂട്ടായ്‌മയില്ലാത്തതിനാലാണ് ഇത്തവണ ബ്രസീലിന് തിരിച്ചടിയായതെന്നും കെ സുധാകരൻ പറയുന്നു. ലോകം പ്രകീക്ഷയോടെ കാണുന്ന മത്സരമാണ് ഫ്രാൻസും അർജന്റീനയും തമ്മിലുള്ളത്.

ലോകത്തെ എല്ലാ ഫുട്ബോൾ ആരാധകരും ആദരിക്കുന്ന താരമാണ് അർജന്റീനിയൻ ക്യാപറ്റൻ മെസി. അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയ ലോകകപ്പ് മത്സരം കൂടിയാണിത്. അതുകൊണ്ട് ഈ മത്സരത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

ഇനിയുള്ള ലോകകപ്പിൽ അദ്ദേഹം ഉണ്ടാകില്ല എന്നതാണ് ലോകത്തെ ഫുട്ബോൾ പ്രേമികളുടെ ദുഃഖം. ഈ ലോകകപ്പ് മെസിയുടേതാണ് അദ്ദേഹം അർഹിക്കുന്നു. അർജന്റീന വിജയിക്കണം. ഫ്രാസിലെ എംബാപെക്ക് കപ്പ് ഉയർത്താൻ ഇനിയും അവസരമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights: v d satheeshan about qatar world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here