ഡി.കെ.ശിവകുമാർ ചെയർമാനായ കോളജിൽ സിബിഇ റെയ്ഡ്

കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ നടത്തുന്ന കോളജിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്ഡ് നടത്തി. തിങ്കളാഴ്ച കോളജ് അധികൃതരെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന ഗ്ലോബൽ അക്കാദമി ഓഫ് ടെക്‌നോളജി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചെയർമാനാണ് ശിവകുമാർ.
ശിവകുമാറിന്റെ മകൾ ഡി.കെ.എസ് ഐശ്വര്യ കോളജിന്റെ ട്രസ്റ്റി സെക്രട്ടറിയും ഭാര്യ കോളജിന്റെ ട്രസ്റ്റിൽ അംഗവുമാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസിന്റെ കർണാടക മേധാവിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിന് രണ്ട് മാസത്തിന് ശേഷമാണ് പുതിയ നടപടി.
Story Highlights: CBI raids college run by Karnataka Congress chief DK Shivakumar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here