മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്; ഗവർണർക്ക് ക്ഷണമില്ല

മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ക്ഷണമില്ല. നാളെ ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലിലാണ് മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന്. നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14 ന് ഒരുക്കിയ ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.
Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി
ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, രാഷ്ട്രീയ നേതാക്കൾ മതമേലധ്യക്ഷൻമാർ എന്നിവര്‍ക്ക് ക്ഷണമുണ്ട്. ഗവർണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്.
Story Highlights: Chief Minister’s Christmas Party; The governor has no invitation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here