പൊതുജനസേവനങ്ങളിൽ കൂടുതൽ മികവ് സൃഷ്ടിച്ച് ദുബായ് പൊലീസ്

പൊതുജനസേവനങ്ങളിൽ കൂടുതൽ മികവ് സൃഷ്ടിച്ച് ദുബായ് പൊലീസ്. കഴിഞ്ഞവർഷം നടത്തിയ 10,87,411 സേവനങ്ങളിൽ 92.5 ശതമാനവും ‘സ്മാർട്ട്’ ആയാണ് നടത്തിയത്. 7.5 ശതമാനംമാത്രമാണ് ജനങ്ങളുമായി നേരിട്ട് ഇടപെടലുണ്ടായത്. കൂടുതലും സ്മാർട്ട് സേവനങ്ങളിലൂടെയാണ് ജനങ്ങൾക്ക് പൊലീസിന്റെ സഹായം ലഭിച്ചതെന്ന് കസ്റ്റമർ ഹാപ്പിനെസ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എക്സലൻസ് ആൻഡ് പയനീയറിങ് വകുപ്പിന്റെ നേതൃത്വത്തിൽനടത്തിയ വാർഷികപരിശോധനയിലാണ് അധികൃതർ കണക്കുകൾ വിശദമാക്കിയത്. 2020-ൽ 8,88,562 ഇടപാടുകൾ ജനങ്ങൾക്കായി പൊലീസ് നടത്തി. വിവിധമേഖലകളിലെ സേവനങ്ങളെ മുൻനിർത്തി ദുബായ് പോലീസിന് അന്താരാഷ്ട്രതലങ്ങളിലടക്കം 53 പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Read Also: ‘ദുബായിലെ സിഗ്നലില്‍ ഗതാഗതം നിയന്ത്രിച്ച് പാക് പൗരൻ’, വൈറല്‍; ആദരവുമായി ദുബായ് പൊലീസ്
പൊലീസ് നടത്തിയ മികച്ച സേവനങ്ങൾക്ക് ഉദ്യോഗസ്ഥരെ ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള അൽ ഖൈതി പ്രശംസിച്ചു.
Story Highlights: Dubai Police achievements
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here