Advertisement

വില്ല്യംസൺ ഇല്ല; ഇന്ത്യക്കെതിരെ ന്യൂസീലൻഡിനെ ടോം ലാതം നയിക്കും

December 19, 2022
4 minutes Read

അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ പര്യടനത്തിൽ ന്യൂസീലൻഡിൻ്റെ ഏകദിന ടീമിനെ ടോം ലാതം നയിക്കും. സ്ഥിരം നായകനായ കെയിൻ വില്ല്യംസണ് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് ലാതമിൻ്റെ നേതൃത്വത്തിൽ ന്യൂസീലൻഡ് എത്തുന്നത്. വില്ല്യംസണൊപ്പം പരിശീലകൻ ഗാരി സ്റ്റീഡിനും പേസർ ടിം സൗത്തിയ്ക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ജനുവരിൽ മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ന്യൂസീലൻഡ് ഇന്ത്യയിൽ കളിക്കുക. ജനുവരി 18ന് ഏകദിന പരമ്പരയോടെ ആരംഭിക്കുന്ന പര്യടനം ഫെബ്രുവരി ഒന്നിന് നടക്കുന്ന മൂന്നാം ടി-20യോടെ അവസാനിക്കും.

ന്യൂസീലൻഡ് ടീം :

Finn Allen, Michael Bracewell, Mark Chapman, Devon Conway, Jacob Duffy, Lockie Ferguson, Matt Henry, Tom Latham, Adam Milne, Daryl Mitchell, Henry Nicholls, Glenn Phillips, Mitchell Santner, Henry Shipley, Ish Sodhi

Story Highlights: newzealand team india cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top