യുപിയിൽ ബലാത്സംഗക്കേസിലെ കുറ്റാരോപിതൻ പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രി ശുചിമുറിയിൽ നിന്ന് രക്ഷപ്പെട്ടു

ബലാത്സംഗക്കേസ് കുറ്റാരോപിതൻ പൊലീസ് കസ്റ്റഡിയിലിരിക്കെ ആശുപത്രി ശുചിമുറിയിൽ നിന്ന് രക്ഷപ്പെട്ടു. 14 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ കുറ്റാരോപിതനാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. ഉത്തർപ്രദേശിലെ നോയിഡയിലാണ് സംഭവം. സംഭവത്തിനു പിന്നാലെ ഒരു ഹെഡ് കോൺസ്റ്റബിളിനെയും ഹോം ഗാർഡിനെയും സസ്പൻഡ് ചെയ്തു.
വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് 19കാരനായ കുറ്റാരോപിതൻ രക്ഷപ്പെട്ടത്. ആശുപത്രിയിൽ വച്ച് ശുചിമുറിയിൽ പോകണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ ശുചിമുറിയിലാക്കുകയും ജനാലയിലൂടെ ഇയാൾ കടന്നുകളയുകയുമായിരുന്നു.
Story Highlights: rape accused escape police custody hospital toilet
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here