Advertisement

’36 വർഷത്തെ കാത്തിരിപ്പ്’ നന്ദി ഡീഗോ, സ്വർഗത്തിൽ നിന്ന് ഞങ്ങളെ പ്രോത്സാഹിപ്പിച്ചതിന്; കുറിപ്പുമായി മെസി

December 21, 2022
Google News 2 minutes Read

ലോകകപ്പ് സമ്മാനിച്ച ഡീഗോ മറഡോണക്കും ഒപ്പം നിന്ന ആരാധകർക്കും നന്ദി അറിയിച്ച് അർജന്റീന നായകൻ ലയണൽ മെസി. തികച്ചും വൈകാരികമായ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിൻറെ നന്ദിപ്രകടനം. ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തു ഫുട്ബോൾഒരുപാട് സന്തോഷങ്ങളും അൽപം സങ്കടങ്ങളും നൽകിയെന്നും തുടങ്ങുന്ന കുറിപ്പിൽ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണക്കും സഹതാരങ്ങൾക്കുമെല്ലാം ഹൃദയത്തിൽ തൊടുന്ന നന്ദി കുറിച്ചാണ് താരം എഴുത്ത് അവസാനിപ്പിക്കുന്നത്.(lionel messi emotional message thanking fans)

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ലോകകപ്പ് ജയത്തിലേക്കുള്ള അദ്ദേഹത്തിൻറെ കരിയർ യാത്രയുടെ ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോയും മെസി പങ്കുവച്ചിട്ടുണ്ട്. ആദ്യമായി പന്തുതട്ടുന്ന ഗ്രാൻഡോളി എഫ്.സി ജൂനിയറിലെ ആദ്യ കാല വിഡിയോകളും 2014 ലോകകപ്പ് കലാശപ്പോരിൽ തോറ്റ് വികാരാധീനനായി മടങ്ങുന്ന മെസിയെയും ഖത്തറിൽ ഒടുവിൽ കിരീടം ചൂടിനിൽക്കുന്ന താരത്തേയും വിഡിയോയിൽ കാണാം.

ലയണൽ മെസിയുടെ ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

‘ലോക ചാമ്പ്യനാകുക എന്നത് ഞാനെന്നും സ്വപ്നം കണ്ട കാര്യമാണ്, ഞാൻ അതിനായുള്ള ശ്രമങ്ങൾ ഒരിക്കലും അവസാനിപ്പിക്കാൻ തയാറായിരുന്നില്ല.ഗ്രാൻഡോളിയിൽ നിന്ന് ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷത്തോളമെടുത്തിട്ടുണ്ടാകണം. ഈ കാൽപ്പന്ത് ഒരുപാട് സന്തോഷങ്ങളും അൽപാൽപ്പം സങ്കടങ്ങളും എനിക്ക് സമ്മാനിക്കാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. 2014 ബ്രസീൽ ലോകകപ്പിൽ ഫൈനൽ വരെ അവർ കിരീടത്തിനായി പോരാടി, കഠിനാധ്വാനം ചെയ്തു, എന്നെപ്പോലെ അവരും അത് ആത്മാർഥമായി ആഗ്രഹിച്ചിരുന്നു, അതിനാൽ അവർക്കെല്ലാം തന്നെ ഈ കിരീടനേട്ടത്തിന് അർഹതയുണ്ട്.

ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ദുരന്തനിമിഷങ്ങളിലം ഞങ്ങൾ അതിന് അർഹരായിരുന്നു. ഈ നേട്ടത്തിനായി സ്വർഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ജയത്തിലും തോൽവിയിലും മുഴുവൻ സമയവും ടീമിൻറെ ബെഞ്ചിലിരുന്ന് സമയം ചെലവഴിച്ചവരും ഈ നേട്ടം അർഹിക്കുന്നുണ്ട്.എല്ലാവരും ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ നടക്കാതിരിക്കുമ്പോഴും, അതിനായി ഞങ്ങൾ ഒരുപാട് ശ്രമിച്ചു. തീർച്ചയായും, ഈ മനോഹരമായ സംഘത്തെക്കൊണ്ടാണ് ഞങ്ങൾ അത് നേടിയെടുത്തത്. ടെക്നിക്കൽ ടീമും ടീമിലെ എല്ലാ അംഗങ്ങളും ഞങ്ങളുടെ യാത്ര എളുപ്പമാക്കാൻ രാവും പകലുമില്ലാതെ അധ്വാനിച്ചു.

പലപ്പോഴും തോൽവിയെന്നത് ജീവിതയാത്രയുടെ ഭാഗമാണ്, തിരിച്ചടികളില്ലാതെ വിജയം നേടുക എന്നത് അസാധ്യമാണ്. എല്ലാവരോടുമായി എൻറെ ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു. നമുക്ക് ഒരുമിച്ച മുന്നോട്ടുപോകാം, അർജൻറീനാാ…

Story Highlights: lionel messi emotional message thanking fans

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here