ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നാസറിലേക്ക്?; ജനുവരിയില്‍ കരാര്‍ ഒപ്പിടുമെന്ന് റിപ്പോര്‍ട്ട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യയുടെ അല്‍ നാസര്‍ ഫുട്‌ബോള്‍ ക്ലബ്ബിലേക്ക് തന്നെയെന്ന് റിപ്പോര്‍ട്ട്. സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍സ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനുവരി 1ഓടെ താരം കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെ ക്രിസ്റ്റിയാനോ ക്ലബില്‍ തുടരും.
യൂറോപ്യന്‍ ക്ലബുകളുടെ ഓഫറല്ലെങ്കില്‍ അല്‍ നാസറിനെ തന്നെ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ക്ലബ് നല്‍കിയിരിക്കുന്നത്.
Read Also: മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള ബന്ധം അവസാനിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. ലോകകപ്പിന് പിന്നാലെയാണ് അല്‍ നാസറുമായി ഒപ്പിടുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഇതിന് ശേഷം അല്‍ നാസര്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് മുന്നില്‍ ഓഫര്‍ നീട്ടിയത്.
Story Highlights: Cristiano Ronaldo join Saudi Arabia’s Al Nassr football club
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here