ഓര്‍മകളില്‍ പ്രിയനേതാവ്; പി.ടി തോമസ് വിട പറഞ്ഞിട്ട് ഒരു വര്‍ഷം

നിലപാട് കൊണ്ടും സമീപനം കൊണ്ടും കോണ്‍ഗ്രസിലെ ഒറ്റയാനായിരുന്ന പി. ടി തോമസ് വിട പറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. പാര്‍ട്ടിക്ക് അകത്തും പുറത്തും നിലപാടുകളില്‍ ഉറച്ചുനിന്ന പേരിന്റെ ചുരുക്കെഴുത്തായിരുന്നു പി.ടി തോമസ് എന്ന മനുഷ്യന്‍…(pt thomas death anniversary)
വിമര്‍ശനത്തിന്റെയും നിര്‍ഭയത്തിന്റെയും സ്വരമെന്ന് കേരള രാഷ്ട്രീയം അടയാളപ്പെടുത്തിയ നേതാവ്. നിലപാടിലെ കാര്‍ക്കശ്യം ഒരുഘട്ടത്തില്‍ പോലും വിടാന്‍ കൂട്ടാക്കിയിട്ടല്ല. പാര്‍ട്ടിക്കകത്ത് നടത്തിയ വിമര്‍ശനവും സര്‍ക്കാറിനെതിരെ തൊടുത്തു വിട്ട ആക്രമണങ്ങളും പി.ടി തോമസ് എന്ന നേതാവിന്റെ മാറ്റു തെളിയിക്കുന്നതായിരുന്നു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വച്ചു മാറാനുള്ളതായിരുന്നില്ല പിടിക്ക് നിലപാടുകള്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുതല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ വരെ സധൈര്യമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി.
കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്കുള്ള പി. ടിയുടെ വരവ്. സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ 90കളില്‍ കോണ്‍ഗ്രസിലെ യുവതുര്‍ക്കികളായ എ ഗ്രൂപ്പ് നേതാക്കളില്‍ പി.ടിയായിരുന്നു മുന്നണി പോരാളി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ കൊണ്ട് പോലും പല തീരുമാനങ്ങള്‍ പിന്‍വലിപ്പിക്കാന്‍ പി.ടിക്ക് കഴിഞ്ഞിട്ടുണ്ട്.
Read Also: ദുർമന്ത്രവാദത്തിന്റെ പേരിൽ കേരളത്തിൽ നടക്കുന്നത് ഭയപ്പെടുത്തുന്ന കാര്യങ്ങൾ; പി.ടി ബില്ലവതരിപ്പിക്കുന്ന വിഡിയോ പങ്കുവച്ച് ഉമ തോമസ്
സ്വന്തം രാഷ്ട്രീയത്തില്‍ മതവും സമുദായങ്ങളും ഇടപെടാതിരിക്കാന്‍ ശ്രദ്ധിച്ചപ്പോഴും ഇവരെല്ലാമായി വളരെ അടുത്ത സൗഹൃദവും പി.ടി പുലര്‍ത്തിയിരുന്നു. മത സാഹമുദായിക സംഘടനങ്ങളുടെ എതിര്‍പ്പ് ഭയന്ന് എന്തില്‍ നിന്നെങ്കിലും മാറി നില്‍ക്കാതിരുന്നത് അത്രമേല്‍ ഉറപ്പുള്ള മതനിരപേക്ഷ ജീവിതം നയിച്ചതുകൊണ്ടാണ്. സ്വസമുദായത്തില്‍ നിന്നല്ലാതെ വിവാഹം കഴിച്ചതിന്റെ പേരില്‍ പോലും എതിരാളികളില്‍ നിന്ന് പഴി കേട്ട അദ്ദേഹം അവയെല്ലാം നിസാരമായി തള്ളിക്കളഞ്ഞു. ഒടുവില്‍ മരണത്തിലും മതനിരപേക്ഷത കാത്തുസൂക്ഷിച്ച പി.ടിയുടെ മടക്കം കോണ്‍ഗ്രസിന് വലിയ ശൂന്യതയാണ് സമ്മാനിച്ചത്.
Story Highlights: pt thomas death anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here