Advertisement

ആറാം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ

December 22, 2022
Google News 2 minutes Read

കണ്ണൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുമാച്ചേരിയിലെ സുരേശൻ-ഷീബ ദമ്പതികളുടെ മകൻ കെ ഭഗത് ദേവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം കണ്ടെത്തിയത് ശുചിമുറിയിൽ. തോർത്ത് കഴുത്തിൽ കുരുങ്ങിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.(student died in kannur)

Read Also: രാജസ്ഥാനിൽ ‘ശ്രദ്ധ മോഡൽ’ കൊലപാതകം; യുവതിയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ചെക്കിക്കുളം രാധാകൃഷ്ണ എ യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഭഗത്. ഗോകുൽ സഹോദരനാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും.

Story Highlights: student died in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here