ഏകീകൃത കുർബാന: എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ വിശ്വാസികളുടെ മുദ്രാവാക്യം വിളിയും കൂക്കിവിളിയും

ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് എറണാകുളം സെൻ്റ് മേരീസ് ബസിലിക്കയിൽ ബഹളം. കുർബാന അർപ്പിക്കുന്നത് തടയാനുള്ള ശ്രമമാണ് ഇവിടെ നടന്നത്. രണ്ട് വിഭാഗമായി സംഘടിച്ച വിശ്വാസികളെ സമവായത്തിലൂടെ നീക്കാനാണ് പൊലീസിൻ്റെ ശ്രമം. കുർബാന അർപ്പിക്കുന്നതിന് മുന്നിൽ വന്ന് ആ മൈക്ക് നീക്കം ചെയ്യുകയും ലൈറ്റുകൾ ഓഫ് ചെയ്യുകയുമൊക്കെ ചെയ്തായിരുന്നു പ്രതിഷേധം.
ജനാധിപത്യ കുർബാന നടക്കുന്നതിനിടെ വിശ്വാസികളിൽ ഒരു വിഭാഗം എത്തി മൈക്ക് എടുത്ത് മാറ്റുകയായിരുന്നു. എന്നാൽ, മറുവിഭാഗം വൈദികർക്ക് ആവശ്യമായിട്ടുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തു. ഒരു വിഭാഗം ലൈറ്റ് ഉൾപ്പെടെ ഓഫാക്കിക്കൊണ്ട് പ്രതിഷേധം കടുപ്പിച്ചപ്പോൾ മറ്റ് വിഭാഗം മൊബൈൽ ലൈറ്റുകൾ ഉൾപ്പെടെ തെളിച്ച് കുർബാനയുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതേസമയം പ്രതിഷേധവുമായി എത്തിയ മറുവിഭാഗം ഇതിനെ തടയുന്നുമുണ്ട്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ പരിശുദ്ധമായ ഒരു ഇടമായി കാണുന്ന അൾത്താരയ്ക്ക് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. പരിശുദ്ധ ഗ്രന്ഥങ്ങൾ വലിച്ച് മാറ്റുകയും മൈക്ക് ഓഫ് ചെയ്യുകയും ചെയ്യുന്ന ഒരു സാഹചര്യം അതൊരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്ന് വൈദികർ പറഞ്ഞു.
വൈകീട്ട് അഞ്ചരയോടെയാണ് ഈ കുർബാനകൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ ജനാധിപത്യ കുർബാനയാണ് നടന്നത്. ഇതിനിടെയാണ് അഡ്‌മിനിസ്ട്രേറ്റർ എത്തി ഏകീകൃത കുർബാന നടപ്പാക്കിയത്. തുടർന്നായിരുന്നു സംഘർഷം. വിശ്വാസികൾ ഇരു വിഭാഗമായി തിരിഞ്ഞുകൊണ്ട് മുദ്രാവാക്യങ്ങൾ വിളിക്കുകയും പരസ്പരം കൂക്കിവിളിക്കുകയും ഒക്കെ ചെയ്തു.
Story Highlights: st marys church ernakulam protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here