വാതിൽ അടയ്ക്കാതെ മുന്നോട്ടെടുത്ത സ്വകാര്യ ബസ്സിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു

ഒല്ലൂരിൽ സ്വകാര്യ ബസിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. അമ്മാടം പൂത്തറയ്ക്കൽ കരുതുക്കുളങ്ങര പെല്ലിശ്ശേരി ജോയ് (59) ആണ് മരിച്ചത്. വാതിൽ അടയ്ക്കാതെ മുന്നോട്ടെടുത്ത സ്വകാര്യ ബസ്സിൽ നിന്നാണ് ജോയ് വീണത്. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവമുണ്ടായത്. ( Thrissur bus accident One person died ).
ഏതാനും ദിവസങ്ങൾക്ക് മുമ്പ് തൃശൂർ വടക്കാഞ്ചേരി കുണ്ടന്നൂർ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറിയും ഒരാൾ മരിച്ചിരുന്നു. 12 പേർക്ക് പരുക്കേറ്റു. ദേശമംഗലം മലബാർ എൻജിനീയറിങ് കോളേജിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഹോട്ടൽ ജീവനക്കാരിയായ മങ്ങാട് സ്വദേശി സരളയാണ് മരിച്ചത്.
കുണ്ടന്നൂർ ചുങ്കം സെന്ററിന് സമീപത്തെ പുഷ്പ ഹോട്ടലിലേക്ക് മലബാർ എഞ്ചിനീയറിംഗ് കോളേജ് ബസാണ് പാഞ്ഞുകയറിയത്. വിദ്യാർത്ഥികളും അധ്യാപകരുമായി വടക്കാഞ്ചേരി ഭാഗത്തുനിന്നാണ് ബസ് വന്നിരുന്നത്. 11 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. പരുക്കേറ്റവരിൽ അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടും.
Story Highlights: Thrissur bus accident One person died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here